04 July Saturday

ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

കേരള സര്‍ക്കാറിന്റെ ആരോഗ്യകേരളം പദ്ധതിയില്‍ ഇ- ഹെല്‍ത്തില്‍ സീനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ആദ്യം മൂന്ന് വര്‍ഷത്തേക്ക് തിരുവനന്തപുരം ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലാണ് നിയമനം. ഇരുതസ്തികകളിലും യോഗ്യത ഒന്നാം ക്ളാസോടെ ബിഇ/ ബിടെക് (ഐടി/സിഎസ്/ഇസിഇ/ഇഇ)/ എംസിഎ. ഡിബിഎ സര്‍ടിഫിക്കേഷന്‍ അഭിലഷണീയം. പ്രായം: 24- 45. വിശദവിവരം www.arogyakeralam.gov.in www.arogyakeralam.gov.inല്‍. അപേക്ഷാഫോറവും website  ല്‍ ലഭിക്കും. പൂരിപ്പിച്ച് പാസ്പോര്‍ട്സൈസ് ഫോട്ടോ ഒട്ടിച്ച്  ehealth@kerala.gov.in എന്ന ഇ-മെയിലില്‍ അയക്കണം. മറ്റുതരത്തിലുള്ള അപേക്ഷ സ്വീകരിക്കില്ല.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 15. വിലാസം: The  Project Director, E-Health Project Management Unit, Directorate Of Health Services, General Hospital Junction, Thiruvananthapuram-695035. PH: 0471 2983033. 

പ്രധാന വാർത്തകൾ
 Top