16 January Saturday

മദ്രാസ് ഐഐടിയില്‍ ഇന്റഗ്രേറ്റഡ് എംഎ

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

ടെക്നോളജി വിദ്യാഭ്യാസ മേഖലയില്‍ മദ്രാസ് ഐഐടിയുടെ സ്ഥാനം ഏറെപ്രസിദ്ധമാണ്. മാനവികവിഷയങ്ങളില്‍ ഉന്നത ഗുണനിലവാരമുള്ള പഠനത്തിന്റെ കാര്യത്തിലും മദ്രാസ് ഐഐടി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 2006 ല്‍ ആരംഭിച്ച മാനവിക വിഷയങ്ങളിലെ ഇന്റഗ്രേറ്റഡ് എംഎ, മിടുക്കരായ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രോഗ്രാമായി വികസിച്ചു. ഈ പ്രോഗ്രാമിലേക്ക് പ്രവേശനം നേടാനുള്ള പ്രവേശനപരീക്ഷയായ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് (ഒടഋഋ -2018) അപേക്ഷ നല്‍കുന്നതിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി.


യോഗ്യത
പ്ളസ്ടു പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവര്‍ഗ/ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 55 ശതമാനം മതി. 1993 ഒക്ടോബര്‍ ഒന്നിന് നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷയയക്കാന്‍ അര്‍ഹത യുണ്ട്. ഈ വര്‍ഷം പ്ളസ്ടു പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ യഥാസമയത്ത് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം.


സമയക്രമം
ഓണ്‍ലൈന്‍ അപ്ളിക്കേഷന്‍ പ്രൊസസ് 2017 ഡിസംബര്‍ 14 ന് ആരംഭിച്ചു. അവസാന തിയതി 2018 ജനുവരി 24. 2018 ഏപ്രില്‍ 15 നാണ് പ്രവേശന പരീക്ഷ. 2018 മാര്‍ച്ച് 14 മുതല്‍  ഏപ്രില്‍ 14 വരെ അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാം. വനിതകള്‍/പട്ടികജാതി/പട്ടികവര്‍ഗ/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1200 രൂപയും മറ്റുള്ളവര്‍ക്ക് 2400 രൂപയുമാണ് പരീക്ഷാഫീസ്.


സിലബസ്
പ്രവേശനപരീക്ഷക്ക് രണ്ട് പേപ്പറുകളാണുണ്ടാവുക. ഇംഗ്ളീഷ്, അനലിറ്റിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ജനറല്‍ സ്റ്റഡീസ് മുതലായവയാണ് പാര്‍ട്ട് 1 പേപ്പറിന്റെ സിലബസ്. ഇംഗ്ളീഷിനും അനലിറ്റിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റിക്കും 25 ശതമാനം വീതം മാര്‍ക്കും ജനറല്‍ സ്റ്റഡീസിന് 50 ശതമാനം മാര്‍ക്കുമാണുണ്ടാവുക. പാര്‍ട്ട് രണ്ടില്‍ പ്രബന്ധരചനയാണ് . കറണ്ട്അഫയേഴ്സും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയാണ് പ്രബന്ധരചനയുടെ വിഷയങ്ങള്‍. പ്രോഗ്രാമുകള്‍ രണ്ട് സുപ്രധാന വിഷയങ്ങളിലുള്ള ഇന്റര്‍ഗ്രേറ്റഡ് പ്രോഗ്രാമുകളാണ് ഐഐടി മദ്രാസില്‍ ഉള്ളത്.


1. ഇന്റര്‍ഗ്രേറ്റഡ് എംഎ ഇന്‍ ഡവലപ്മെന്റല്‍ സ്റ്റഡീസ്.
2. ഇന്റര്‍ഗ്രേറ്റഡ് എംഎ ഇന്‍ ഇംഗ്ളീഷ്.
സമകാലീന ലോക സാഹചര്യത്തില്‍ ഏറ്റവും പ്രസക്തവും വര്‍ധിച്ച ആവശ്യകതയുമുള്ള വിഷയങ്ങളിലൊന്നാണ് ഡവലപ്മെന്റല്‍ സ്റ്റഡീസ്. സാമ്പത്തിക വികാസത്തില്‍ രാഷ്ട്രത്തിന്റെയും വിപണിയുടെയും പങ്ക്, ആഗോളവല്‍ക്കരണം, അസമത്വം, ദാരിദ്യ്രം, സ്ത്രീപുരുഷസമത്വം , പരിസ്ഥിതി, സാമൂഹ്യപ്രശ്നങ്ങള്‍, പുതിയ സാമൂഹ്യമുന്നേറ്റങ്ങള്‍, രാഷ്ട്രീയം, നഗരവല്‍ക്കരണം, അന്തര്‍ദേശീയപഠനം തുടങ്ങി നാനാവിധ വിഷയങ്ങളുടെ ആധികാരിക പഠനമാണ് ഡവലപ്മെന്റല്‍ സ്റ്റഡീസ്. അതുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള വിവിധ പദ്ധതികള്‍ നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍, മള്‍ട്ടിനാഷണല്‍ കമ്പനികള്‍, മുതലായവയിലെല്ലാം ഉയര്‍ന്ന തലത്തിലുള്ള തൊഴില്‍ സാധ്യത ധാരാളം ഉള്ള ഒരു പ്രോഗ്രാം കൂടിയാണിത്. ഇന്റഗ്രേറ്റഡ് എംഎ ഇന്‍ ഇംഗ്ളീഷ് പ്രോഗ്രാമില്‍ ഇംഗ്ളീഷ് സാഹിത്യത്തിലും ഭാഷയിലും അന്തര്‍ദേശീയ നിലവാരമുള്ള പഠനമാണ് നടത്തുന്നത്.
ആധുനിക സമൂഹത്തില്‍ ഇംഗ്ളീഷ് ഭാഷയിലുള്ള ആധികാരിക വിജ്ഞാനം ഏറെ പ്രസക്തമാണെന്ന് പറയേണ്ടതില്ലല്ലോ. അധ്യാപനം, പത്രപ്രവര്‍ത്തനം, ഗവേഷണം, പരസ്യം, ഭാഷാപഠനം തുടങ്ങിയ നിരവധി മേഖലകളില്‍ അനന്തസാധ്യതകളാണ് ഉന്നത ഗുണനിലവാരമുള്ള ഇംഗ്ളീഷ് പഠനം വാഗ്ദാനം ചെയ്യുന്നത്. ഐഐടി പോലുള്ള ഒരു സ്ഥാപനത്തിലനിന്ന് ലഭിക്കുന്ന എല്ലാ പ്രോഗ്രാമുകള്‍ക്കും ഇന്ത്യയിലായാലും വിദേശത്തായാലും വലിയ സ്വീകാര്യതയാണ്.  മിടുക്കരായ മലയാളി വിദ്യാര്‍ഥികള്‍ ഈ അവസരം മികച്ചനിലയില്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിലെ
സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ് ഓഫീസറുമാണ്
ലേഖകന്‍. 0496 2615500
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top