03 July Friday

പവർഗ്രിഡ് കോർപറേഷനിൽ ഡിപ്ലോമ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

പവർഗ്രിഡ് കോർപറേഷനിൽ ഡിപ്ലോമ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ 30, സിവിൽ 5 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 70 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ. ഉയർന്ന പ്രായം 27. കംപ്യൂട്ടർ അധിഷ്ഠിത/എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.powergridindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 16. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top