24 October Sunday

സഹകരണ സംഘങ്ങളിൽ ജൂനിയർ ക്ലർക്ക്‌/കാഷ്യർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020

സംസ്ഥാനത്തെ സഹകരണസംഘം/ ബാങ്കുകളിൽ  ഒഴിവുള്ള കാറ്റഗറി നമ്പർ  7/2020 ജൂനിയർ ക്ലർക്ക്‌/കാഷ്യർ തസ്‌തികയിൽ സഹകരണ സർവീസ്‌ പരീക്ഷാബോർഡ്‌ അപേക്ഷ ക്ഷണിച്ചു.  386 ഒഴിവുണ്ട്‌. തുരവനന്തപുരം 38, കൊല്ലം 35, പത്തനംതിട്ട 17, ആലപ്പുഴ 9, കോട്ടയം 49, ഇടുക്കി 14, എറണാകുളം 67, തൃശൂർ 45, പാലക്കാട്‌ 14, മലപ്പുറം 32, കോഴിക്കോട്‌ 33, വയനാട്‌ 1, കണ്ണൂർ 19, കാസർകോട്‌ 13 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എസ്‌എസ്‌എൽസിയും ജെഡിസിയുമാണ്‌ യോഗ്യത. കാസർകോട്‌ ജില്ലയിലെ നിയമനത്തിന്‌ കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ  സഹകരണ ഡിപ്ലോമ കോഴ്‌സ്‌ അംഗീകരിക്കും. സഹകരണ നിയമത്തിന്‌ വിധേയമായിരിക്കും നിയമനം. വിശദവിവരവും  അപേക്ഷയുടെ മാതൃകയും www.csebkerala.org  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.  അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ സെക്രട്ടറി, സഹകരണ സർവീസ്‌ പരീക്ഷാബോർഡ്‌, കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ബിൽഡിങ്‌, ഓവർ ബ്രിഡ്‌ജ്‌, ജനറൽ പോസ്‌റ്റ്‌ ഓഫീസ്‌, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ രണ്ട്‌ വൈകിട്ട്‌ അഞ്ച്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top