Deshabhimani

തമിഴ്നാട് പോളിടെക്നിക്കുകളില്‍ ലക്ചറര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2017, 09:00 AM | 0 min read

www.trb.tn.nic.inതമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, നോണ്‍ എന്‍ജിനിയറിങ് വിഷയങ്ങളിലായി 1058 ഒഴിവുണ്ട്. www.trb.tn.nic.in എന്ന website ലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
സിവില്‍ എന്‍ജിനിയറിങ്- 112, മെക്കാനിക്കല്‍ എന്‍ജിനിയറിങ്- 219, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിയറിങ്- 91, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്- 118, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്- 3, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്- 134, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- 6, പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്- 6, ടെക്സ്റ്റൈല്‍ ടെക്നോളജി- 3, പ്രിന്റിങ് ടെക്നോളജി- 6, ഇംഗ്ളീഷ്- 88, മാത്തമാറ്റിക്സ്- 88, ഫിസിക്സ്- 83, കെമിസ്ട്രി- 84, മോഡേണ്‍ ഓഫീസ് പ്രാക്ടീസ്- 17 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: എന്‍ജിനിയറിങ് വിഷയങ്ങള്‍- ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് എന്‍ജിനിയറിങ്/ടെക്നോളജി/ആര്‍ക്കിടെക്ചര്‍ വിഷയത്തില്‍ ബിരുദാനന്തരബിരുദതലത്തിലോ ബിരുദതലത്തിലോ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുണ്ടാകണം.
നോണ്‍ എന്‍ജിനിയറിങ് വിഷയങ്ങള്‍- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ്ക്ളാസോടുകൂടിയ ബിരുദാനന്തരബിരുദം. രണ്ട് വിഭാഗങ്ങളിലും യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം.
പ്രായപരിധി: 2017 ജൂലൈ ഒന്നിന് 57 വയസ്സ് കവിയരുത്.
ശമ്പളം: 15,600-39,100 രൂപ. ഗ്രേഡ് പേ- 5,400.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 600 രൂപ. (SC/ST, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 300 രൂപ). നെറ്റ്ബാങ്കിങ്/ക്രെഡിറ്റ്കാര്‍ഡ്/ഡെബിറ്റ്കാര്‍ഡ് വഴി ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.trb.tn.nic.in എന്ന സൈറ്റിലെ കരിയര്‍ ലിങ്കിലൂടെ വേണം അപേക്ഷിക്കാന്‍. വിജ്ഞാപനവും വിശദവിവരങ്ങളും ശ്രദ്ധാപൂര്‍വം വായിച്ചു മനസ്സിലാക്കിയശേഷം വേണം അപേക്ഷ പൂരിപ്പിക്കാന്‍. ഓണ്‍ലൈനായി ഫീസ് അടച്ചതിന്റെയും മറ്റും വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഇതിനുശേഷം അപേക്ഷയുടെ പ്രിന്റൌട്ട് എടുത്ത് സൂക്ഷിച്ചുവയ്ക്കണം.
സെപ്തംബര്‍ 16ന് രാവിലെ പത്തുമുതല്‍ ഒന്നുവരെയാണ് എഴുത്തുപരീക്ഷ. ഉദ്യോഗാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് www.trb.tn.nic.in website ല്‍ അപ്ലോഡ് ചെയ്യും. ഇത് പിന്നീട് ഡൌണ്‍ലോഡ് ചെയ്യണം. എഴുത്തുപരീക്ഷയുടെ ഫലം പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ച് എഴുത്തുകുത്തുകളൊന്നും ഉണ്ടാകില്ല. സിലബസ്, മറ്റു വിവരങ്ങള്‍ വെബ്സൈറ്റില്‍.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷിക്കേണ്ട അവസാന തിയതി: ആഗസ്ത് 11. വിശദവിവരങ്ങള്‍ www.trb.tn.nic.in എന്ന website  ല്‍.



deshabhimani section

Related News

View More
0 comments
Sort by

Home