17 October Thursday

ഇന്ത്യ- മുന്‍വര്‍ഷ ചോദ്യങ്ങള്‍

ദിപിന്‍ ഇടവനUpdated: Monday Aug 7, 2017

1. ഏറ്റവുംകുറവ് വനഭൂമിയുള്ള സംസ്ഥാനം?
2. ഗംഗാനദിയെ ബംഗ്ളാദേശില്‍ അറിയപ്പെടുന്ന പേര്?
3. ഇന്ത്യന്‍ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി?
4. ഇന്ത്യയില്‍ സിംഹങ്ങള്‍ കാണപ്പെടുന്ന വന്യജീവി സങ്കേതം?
5. ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍?
6. ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനം ?
7. മൌലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം?
8. ഇന്ത്യയിലെ ഏറ്റവുംവലിയ ഡീസല്‍ എന്‍ജിന്‍ നിര്‍മാണശാല ഏത് സംസ്ഥാനത്താണ്?
9. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷന്‍ പദ്ധതി?
10. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പര്‍വതനിര ഏത് ?
11. സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?
12. കന്യാകുമാരിയെയും ജമ്മുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഏത് ?
13. ലോകസഭ രൂപീകൃതമായ വര്‍ഷം ?
14. ശാസ്ത്ര പ്രചാരണത്തിന് യുനെസ്കോ ഏര്‍പ്പെടുത്തിയ ബഹുമതി ?
15. ഓള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്മാരകം ?
16. കൊല്‍ക്കത്ത പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
17. നൊബേല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍?
18. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
19. ഇന്ത്യന്‍ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആര്‍ക്കാണ് സമര്‍പിക്കേണ്ടത്?
20. ഗ്രാമപഞ്ചായത്തുകള്‍ക്ക് ചുമത്താന്‍ അധികാരമില്ലാത്ത നികുതി ഏത്?
21. 'ചരക്കിന് പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതിക്ക് പറയപ്പെടുന്ന പേര്?
22. ബാലവേല ഉപയോഗിക്കാത്ത ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന മുദ്രയാണ്?
23. ദൂരദര്‍ശന്‍ പ്രവര്‍ത്തനം
ആരംഭിച്ചതെന്നാണ് ?
24. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യമായി പിളര്‍ന്നത് ഏത് സമ്മേളനത്തില്‍
വച്ചാണ് ?
25. രവീന്ദ്ര പുരസ്കാരം ലഭിച്ച ചലച്ചിത്ര പിന്നണി ഗായകന്‍ ?

 



ഉത്തരം:

1. ഹരിയാന
2. പത്മ
3. മാഡം കാമ
4. ഗീര്‍വനം
5. രാജഗോപാലാചാരി
6. ന്യൂഡല്‍ഹി
7. 3-ാം ഭാഗം
8. ഉത്തര്‍പ്രദേശ്
9. സ്നേഹപൂര്‍വം
10. ആരവല്ലി
11. വര്‍ഗീയലഹള
12. ഹിമസാഗര്‍
13. 1952
14. കലിംഗ സമ്മാനം
15. ഇന്ത്യാ ഗേറ്റ്
16. ഹൂഗ്ളി
17. രവീന്ദ്രനാഥ ടാഗോര്‍
18. ലാലാ അമര്‍നാഥ്
19. ഉപരാഷ്ട്രപതി
20. ആദായനികുതി
21. ബാര്‍ട്ടര്‍ സമ്പ്രദായം
22. റഗ്മാര്‍ക്ക് (റഗ്മാര്‍ക്ക്)
23. 1959 സെപ്തംബര്‍ 15
24. സൂററ്റ്
25. കെ പി ഉദയഭാനു

പ്രധാന വാർത്തകൾ
 Top