07 June Wednesday

എസ്‌ബിഐയിൽ 217 സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ 217 ഒഴിവുണ്ട്‌. 182  ഒഴിവുകളിൽ സ്ഥിര നിയമനവും 35 ഒഴിവുകളിൽ കരാർ നിയമനവുമാണ്‌. നവി മുംബൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളിലാണ്‌ അവസരം.  വിവിധ വിഭാഗങ്ങളിലായി മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്‌റ്റന്റ്‌ മാനേജർ എന്നിവയിലാണ്‌ സ്ഥിര നിയമനം. അസിസ്‌റ്റന്റ്‌ വിപി, സീനിയർ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ്‌, സീനിയർ എക്‌സിക്യൂട്ടീവ്‌  തസ്‌തികകളിലാണ്‌ കരാർ നിയമനം. ബിഇ/ ബിടെക്‌, എംസിഎ/ എംടെക്‌/ എംഎസ്‌സി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 19. വിശദവിവരങ്ങൾക്ക്‌ www.sbi.co.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top