സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സിആർപിഎഫ്) സിഗ്‌നൽ സ്‌റ്റാഫ് വിഭാഗത്തിൽ സബ് ഇൻസ്‌പെക്ടർ, അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്‌തികകളിൽ 212 ഒഴിവുണ്ട്. റേഡിയോ ഓപ്പറേറ്റർ/ ക്രിപ്‌റ്റോ/ ടെക്‌നിക്കൽ/ സിവിൽ വിഭാഗത്തിലാണ് സബ് ഇൻസ്‌പെക്ടർ ഒഴിവ്. ടെക്‌നിക്കൽ/ ഡ്രോട്ട്‌സ്‌മാൻ വിഭാഗത്തിലാണ് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്ടർ ഒഴിവ്. സബ് ഇൻസ്‌പെക്ടർ–- 51 ഉം അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്ടർ –-161 എന്നിങ്ങനെയാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം. സയൻസ്, എൻജിനിയറിങ് ബിരുദമുള്ളവർക്ക് എസ്‌ഐ തസ്‌തികയിലും പത്താംക്ലാസും ത്രിവത്സര ഡിപ്ലോമയുമുള്ളവർക്ക് എഎസ്‌ഐ തസ്‌തികയിലും അപേക്ഷിക്കാം. പ്രായം: എസ്‌ഐ 30 കവിയരുത്. എഎസ്‌ഐ18–-25. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21. വിശദവിവരങ്ങൾക്ക് https://rect.crpf.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..