20 July Saturday

അലഹബാദ് യൂണിവേഴ്സിറ്റിയിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

അലഹബാദ് യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിലും വിവിധ പഠനവകുപ്പുകളിലും  പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ  ഒഴിവുണ്ട്. പ്രൊഫസർ 66, അസോസിയറ്റ് പ്രൊഫസർ 157, അസി. പ്രൊഫസർ 327 എന്നിങ്ങനെ ആകെ 570 ഒഴിവാണുള്ളത്.  യുജിസി നിബന്ധനയനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫസർ യോഗ്യത പിഎച്ച്ഡി. സർവകലാശാല തലത്തിലൊ കോളേജുതലത്തിലൊ പത്ത് വർഷത്തെ അധ്യാപനപരിചയം. നെറ്റ് അഥവാ തത്തുല്യ പരീക്ഷ ജയിക്കണം, അല്ലെങ്കിൽ പിഎച്ച്ഡി. അസോസിയറ്റ് പ്രൊഫസർ യോഗ്യത പിഎച്ച്ഡി. സർവകലാശാല തലത്തിലൊ കോളേജുതലത്തിലൊ എട്ട് വർഷത്തെ അധ്യാപനപരിചയം. അസി. പ്രൊഫസർ യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നെറ്റ് അഥവാ തത്തുല്യ പരീക്ഷ ജയിക്കണം. അല്ലെങ്കിൽ പിഎച്ച്ഡി. www.allduniv.ac.inweb   വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി മെയ് 22. വിശദവിവരം wevsite ൽ.

 


പ്രധാന വാർത്തകൾ
 Top