13 November Wednesday

ഇന്ത്യൻ നാവികസേനയിൽ സെയിലർ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

മികവ് തെളിയിച്ച കായികതാരങ്ങൾക്ക് നാവികസേനയിൽ സെയിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്, മെട്രിക്റിക്രൂട്സ് വിഭാഗങ്ങളിലാണ് ഒഴിവ്്. അത്ലറ്റിക്സ്, അക്രാറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാനഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, റസലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയോക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ്, ഇക്വസ്ട്രിയൻ (ഹോഴ്സ്പോളോ) കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അപേക്ഷിക്കാം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ യോഗ്യത പ്ലസ്ടുഅല്ലെങ്കിൽ തത്തുല്യം. പ്രായം 17‐22. സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് യോഗ്യത പ്ലസ്ടു/തത്തുല്യം. പ്രായം 17‐21. മെട്രിക്റിക്രൂട്സ് യോഗ്യത പത്താം ക്ലാസ്സ്/തത്തുല്യം. പ്രായം 17‐21. എല്ലാ തസ്തികകളിലും നിഷ്കർഷിക്കുന്ന കായിക യോഗ്യത വേണം. ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച് തൂക്കവും നെഞ്ചളവും വേണം. നെഞ്ച് അഞ്ച് സെ.മീ വികസിപ്പികാനാകണം www.joinindiannavy.gov.in എന്ന website ൽ നിന്ന് അപേക്ഷയുടെ മാതൃക ഡൗൺലോഡ്ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് നിർദിഷ്ട സ്ഥാനത് ഫോട്ടോ പതിക്കണം. അനുബന്ധരേഖകളുടെ പകർപ്പ് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം The Secretary, Indian Navy Sports Control BoardK &th floor, Chankya Bhavan, Integrated  Head quarters, Mod(Navy),New Delhi എന്ന വിലാസത്തിൽ ജനുവരി 26നകം ലഭിക്കണം. വിശദവിവരം website ൽ

 


പ്രധാന വാർത്തകൾ
 Top