23 January Wednesday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

തൊഴിലന്വേഷകർക്ക് വഴികാട്ടിയായി എംപ്ലോയബിലിറ്റി സെന്ററും. ഡിടിപി മലയാളം ഓപറേറ്റർ ആൻഡ് ഓൺലൈൻ വർക്കർ ഒരൊഴിവ്. സ്ഥിര നിയമനമാണ്. തൃശൂർ ജില്ലയിലാണ് ഒഴിവ്. യോഗ്യത ബിരുദം/പ്ലസ്ടു. സ്ത്രീകൾമാത്രമേ അപേക്ഷിക്കാവൂ. ഉയർന്ന പ്രായം 40. അവസാന തിയതി ജനുവരി 31. മാർക്കറ്റിങ് എക്സിക്യൂട്ടീവ് 30 ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത ജേർണലിസം ആൻഡ് മാസ്കമ്യൂണിക്കേഷനിൽ ബിരുദം/ മൾട്ടിമഡീയ കമ്യൂണിക്കേഷനിൽ ബിരുദം. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 45, അപേക്ഷികാനുള്ള അവസാന തിയതി മാർച്ച് 30.സെയിൽസ് ഓഫീസർ 15 ഒഴിവ്. യോഗ്യത എസ്എസ്എൽസിയും മുകളിലോട്ടും. തൃശൂരാണ് ഒഴിവ്. ഉയർന്ന പ്രായം 50, അവസാന തിയതി ജനുവരി 31. പൈത്തോൺ എക്സ്പേർട് 08 ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ്. സ്ഥിര നിയമനമാണ്. ഉയർന്ന പ്രായം 50, അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. റിയാക്ട് എക്സ്പേർട് 05 ഒഴിവ്. യോഗ്യത പത്താംക്ലാസ്സ്, സ്ഥിര നിയമനമാണ്.ഉയർന്ന പ്രായം 50, അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. ജൂനിയർ വെബ് ഡവലപർ 02 ഒഴിവ്. സ്ഥിരനിയമനമാണ്.യോഗ്യത എംസിഎ/ ബിടെക്. ഉയർന്ന പ്രായം 30. മലപ്പുറത്താണ് ഒഴിവ്. അവസാന തിയതി ജനുവരി 09. ജാവ ആൻഡ് ആൻഡ്രോയിഡ് ട്രെയിനർ 02 ഒഴിവ്. ഉയർന്ന പ്രായം 40, യോഗ്യത ബിസിഎ/ബിടെക്/എംടെക്. സ്ഥിരനിയമനമാണ്. തൃശൂരാണ് ഒഴിവ്. അവസാന തിയതി ജനുവരി 31. അക്കൗണ്ടന്റ് ഒരൊഴിവ്. യോഗ്യത എംസിഎ/എംകോം. സ്ഥിര നിയമനമാണ്. ഉയർന്ന പ്രായം 60, പാലക്കാടാണ് ഒഴിവ്. റിസപ്ഷനിസ്റ്റ് രണ്ടൊഴിവ്. സ്ഥിരനിയമനമാണ്. യോഗ്യത പ്ലസ്ടു. സ്ത്രീകളേ അപേക്ഷിക്കാവൂ. മലപ്പുറം ജില്ലയിലാണ് ഒഴിവ്. ഉയർന്ന പ്രായം 26. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി എട്ട്. ഫാക്കൽറ്റി പത്തൊഴിവ്. യോഗ്യത എംഎസ്സി, സ്ത്രീകളെ അപേക്ഷിക്കാവൂ. തൃശൂരാണ് ഒഴിവ്. ഉയർന്ന പ്രായം 38. അവസാന തിയതി ജനുവരി 19. അധ്യാപകർ 15 ഒഴിവ്. യോഗ്യത ബിരുദം. സ്ഥിരനിയമനമാണ്. സ്ത്രീകൾ മാത്രമേ അപേക്ഷിക്കാവൂ. ഉയർന്ന പ്രായം 35. തൃശൂരാണ് ഒഴിവ്. അവസാന തിയതി ജനുവരി 19. ടെക്നീഷ്യൻ ആറൊഴിവ്. യോഗ്യത എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം. സ്ഥിരനിയമനമാണ്. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 24. ജോലിസ്ഥലം തൃശൂർ, അവസാന തിയതി ജനുവരി 19.

എൻജിനിയർ രണ്ടൊഴിവ്. യോഗ്യത എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം. സ്ഥിരനിയമനമാണ്. പുരുഷന്മാർ അപേക്ഷിക്കണം. ഉയർന്ന പ്രായം 30. ജോലിസ്ഥലം തൃശൂർ, അവസാന തിയതി ജനുവരി 19. ഓഫീസ് സ്റ്റാഫ് മൂന്നൊഴിവ്. യോഗ്യത ബിരുദം. സ്ത്രീകളേ അപേക്ഷിക്കാവൂ. സ്ഥിരനിയമനമാണ്. തൃശൂരാണ് ജോലി. ഉയർന്ന പ്രായം 30. അവസാന തിയതി ജനുവരി 19. വൊഡഫോൺ ഐഡിയ സെയിൽസ് എക്സിക്യൂട്ടീവ് 10 ഒഴിവ്. യോഗ്യത പ്ലസ്ടു. സ്ത്രീകളേ അപേക്ഷിക്കാവൂ. ഉയർന്ന പ്രായം 35. ജോലിസ്ഥലം തൃശൂർ. അവസാന തിയതി ജനുവരി 19. കോ‐ഓർഡിനേറ്റർ രണ്ടൊഴിവ്.  യോഗ്യത ബിരുദം. സ്ഥിര നിയമനമാണ്. ജോലിസ്ഥലം തൃശൂർ. സ്ത്രീകളേ അപേക്ഷിക്കാവൂ. അവസാന തിയതി ജനുവരി 19. വിശദവിവരത്തിന് www.employabilitycentre.org

 


പ്രധാന വാർത്തകൾ
 Top