23 March Saturday

പടന്നക്കാട് കാർഷിക കോളേജിൽ അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

കേരള കാർഷിക സർവകലാശാലയുടെ കാസർകോട് പടന്നക്കാട്ടെ കാർഷിക കോളേജിൽ അസി. പ്രൊഫസർ 29 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഹോം സയൻസ് 01, കംപ്യൂട്ടർ സയൻസ് 01, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് 01, പ്ലാന്റ് പത്തോളജി 03, അഗ്രോണമി 03, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്സ് 02, ഹോർടികൾച്ചർ 03, സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി 02, മൈക്രോബയോളജി 01, അഗ്രികൾച്ചറൽ എക്സ്ടെൻഷൻ 02, അഗ്രികൾച്ചറൽ ഇക്കണോമിക്സ് 02, ഫിസിക്കൽ എഡ്യുക്കേഷൻ 01, അനിമൽ ഹസ്ബൻഡറി 01, അഗ്രികൾച്ചറൽ എന്റോമോളജി 03, അഗ്രികൾച്ചറൽ എൻജിനിയറിങ് 01, പ്ലാന്റ് ഫിസിയോളജി 01, ബയോ ടെക്നോളജി 01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത അതത് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും യുജുസി നെറ്റും. പിഎച്ച്ഡി, അധ്യാപനപരിചയമുള്ളവർക്ക് മുൻഗണന. നെറ്റുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദം മാത്രമുള്ളവരെയും പരിഗണിക്കും. പ്രായം 2019 ജനുവരി ഒന്നിന് 40 വയസ്സിൽ കൂടരുത്. www.kau.ac.in website ൽ അപേക്ഷാഫോറം ലഭിക്കും. ഇത് പൂരിപ്പിച്ച് copad@kau.inഎന്ന ഇമെയിൽ വിലാസത്തിൽ ജനുവരി 11നകം അയക്കണം. അപേക്ഷിച്ചവർ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ഇന്റർവ്യു ജനുവരി 18, 19 തിയതികളിൽ രാവിലെ 9.30 മുതൽ കാസർകോട് പടന്നക്കാട് കാർഷികകോളേജിൽ. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top