19 March Tuesday

വാക് ഇൻ ഇന്റർവ്യു

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

-ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം സ്റ്റാഫ് നേഴ്സ് തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു ഒഴിവുണ്ട്.  വാക് ഇൻ ഇന്റർവ്യു ജനുവരി 15ന് പകൽ 11ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ക്യാമ്പസിലെ  എഎംസി ബിൽഡിങിലെ മൂന്നാം നിലയിലെ മിനികോൺഫറൻസ് ഹാളിൽ.  രാവിലെ പത്തിന് റിപ്പോർട് ചെയ്യണംടെക്നിക്കൽ അസി.(ഐഎസ് ആൻഡ് ഐആർ) ഒരു ഒഴിവുണ്ട്. താൽക്കാലികമായി നിയമിക്കും. വാക് ഇൻ ഇന്റർവ്യു ജനുവരി പത്തിന് രാവിലെ പത്തിന്. രാവിലെ ഒമ്പതിന് റിപ്പോർട് ചെയ്യണം. സീനിയർ റിസർച്ച് ഫെലോ താൽക്കാലികമായി ഒരൊഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ജനുവരി പത്തിന് പകൽ 12ന്. പകൽ 11ന് റിപ്പോർട് ചെയ്യണം  ജൂനിയർ റിസർച് ഫെലോ താൽക്കാലികമായി ഒരൊഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ജനുവരി ഏഴിന് പകൽ 12ന്. പകൽ 11ന് റിപ്പോർട് ചെയ്യണം. വിശദവിവരത്തിന് www.sctimst.ac.in

 


പ്രധാന വാർത്തകൾ
 Top