21 March Thursday

റെയിൽവേ ഒഴിവുകളുടെ എണ്ണത്തിൽ കുറവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

ജൂനിയർ എൻജിനിയർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് റെയിൽവേ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം 14, 033 ഒഴിവാണ് റിപ്പോർട്ടുചെയ്തത്. എന്നാൽ ഡിസംബർ 29ന് റെയിൽവേ  വെബ്സൈറ്റുകളിൽ നൽകിയ വിജ്ഞാപനത്തിൽ ഒഴിവ് 13, 487 ആയി കുറഞ്ഞിട്ടുണ്ട്. ജൂനിയർ എൻജിനിയർ 12, 844, ജൂനിയർ എൻജിനിയർ(ഐടി) 29, ഡിപോട് മെറ്റീരിയൽ സൂപ്രണ്ടന്റ് 227, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസി. 387 എന്നിങ്ങനെയാണ് പുതുതായി ഒഴിവ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ജനുവരി 31.വെബ്സൈറ്റ്:www.rrbthiruvananthapuram.gov.in,www.rrbchennai.gov.in,www.rrbbnc.gov.in, www.rrbald.gov.in

 


പ്രധാന വാർത്തകൾ
 Top