30 March Thursday

അന്തമാനിൽ ജൂനിയർ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

അന്തമാൻ  ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ ജൂനിയർ എൻജിനിയർ(സിവിൽ) 20, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) 08 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം. പുരുഷന്മാർക്ക് അപേക്ഷിക്കാനുള്ള പ്രായം 18‐30, സ്ത്രീകൾക്ക് 18‐35. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.  രണ്ട് മണിക്കൂർ സമയത്തേക്കാണ് പരീക്ഷ. 200 മാർക്കിന്റെ നൂറുചോദ്യങ്ങളാണുണ്ടാകും. www.and.nic.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതംEngineer Officer to Chief Engineer, Chief Engineer's Office, APWD, Nirman Bhawan Port Blair, Pin 744101 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം തപാലായോ നേരിട്ടോ ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top