15 November Friday

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (ഗഅടഋ)  കമ്പനി സെക്രട്ടറി, എക്സിക്യൂട്ടീവ്(ഫ്രന്റ് ഓഫീസ്/റിലേഷന്‍ഷിപ്പ്), അക്കൌണ്ട്സ് ഓഫീസര്‍(കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍), എക്സ്പേര്‍ട്(കമ്യൂണിക്കേഷന്‍ സ്കില്‍സ്), എക്സിക്യൂട്ടീവ് (മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്്. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്.
കമ്പനി സെക്രട്ടറിക്ക് യോഗ്യത ഐസിഎസ്ഐയില്‍ മെംബര്‍ഷിപ്പ്, അഞ്ചുവര്‍ഷ പരിചയം. ഉയര്‍ന്ന പ്രായം 45. എക്സിക്യൂട്ടീവ്(ഫ്രന്റ് ഓഫീസ്/റിലേഷന്‍ഷിപ്പ്) യോഗ്യത: ബിരുദവും (റെഗുലര്‍) ബന്ധപ്പെട്ട തൊഴിലില്‍ മൂന്ന് വര്‍ഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷന്‍ പരിചയവും. ഉയര്‍ന്ന പ്രായം 35. അക്കൌണ്ട്സ് ഓഫീസര്‍(കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍) യോഗ്യത എംകോമും അഞ്ച് വര്‍ഷ പരിചയവും/എംബിഎയും അഞ്ച് വര്‍ഷപരിചയവും / സിഎ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം രണ്ട് വര്‍ഷത്തെ പരിചയവും. ഉയര്‍ന്ന പ്രായം 35. എക്സ്പേര്‍ട് (കമ്യൂണിക്കേഷന്‍ സ്കില്‍സ്) യോഗ്യത ബിഎ (ഇംഗ്ളീഷ്/ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്) അഞ്ച് വര്‍ഷ പരിചയവും അല്ലെങ്കില്‍ എംഎ (ഇംഗ്ളീഷ്/ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്)  ഒരു വര്‍ഷ പരിചയവും. ഉയര്‍ന്ന പ്രായം 40. എക്സിക്യൂട്ടീവ് (മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യോഗ്യത ബിടെക് (ഐടി/കംപ്യൂട്ടര്‍ സയന്‍സ്) മൂന്ന് വര്‍ഷ പരിചയവും അല്ലെങ്കില്‍ ബിടെക്(ഐടി/കംപ്യൂട്ടര്‍ സയന്‍സ്), എംബിഎ, ഒരുവര്‍ഷ പരിചയവും. ഉയര്‍ന്നപ്രായം: 40.
അപേക്ഷയും വിശദവിവരവും അപേക്ഷാഫോറവും ംംം.സമലെ.ശില്‍ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച് ബയോഡാറ്റ, അനുബന്ധരേഖകള്‍, പാസ്പോര്‍ട് ഫോട്ടോ സഹിതം The Managing Director, Kerala Academy for Skills Excellence (KASE), 3rd floor Carmel Tower, Cotton Hill, Vazhuthacaud, Thiruvananthapuram – 695014. PH-: 0471 2735949, 0471 2735856   എന്നവിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി നവംബര്‍ 13. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

പ്രധാന വാർത്തകൾ
 Top