05 December Thursday

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തിരുവനന്തപുരം 28 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തിരുവനന്തപുരം(ഐഐഎസ്ഇആര്‍ ടിവിഎം) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുപ്രണ്ടിങ് എന്‍ജിനിയര്‍(സിവില്‍)-01, ഡെപ്യൂട്ടി രജിസ്ട്രാര്‍(പര്‍ച്ചേഴ്സ് ആന്‍ഡ് സ്റ്റോര്‍)- 01, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍-01, ടെക്നിക്കല്‍ അസിസ്റ്റന്റ്(ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി)-09, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍-01, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്(ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി)-04, ഓഫീസ് അസിസ്റ്റന്റ്(മള്‍ട്ടിസ്കില്‍)-06, ജൂനിയര്‍ എന്‍ജിനിയര്‍(സിവില്‍)-01, ഇലക്ട്രിക്കല്‍-01, അറ്റന്‍ഡന്റ്(ഇലക്ട്രിക്കല്‍/പ്ളംബര്‍)-02, ഡെപ്യൂട്ടി ലൈബ്രേറിയന്‍-01 എന്നിങ്ങനെയാണ് ഒഴിവ്.
സുപ്രണ്ടിങ് എന്‍ജിനിയര്‍(സിവില്‍) യോഗ്യത സിവില്‍ എന്‍ജിനിയറിങില്‍ ഒന്നാം ക്ളാസ്സ് ബിരുദം. ഉയര്‍ന്ന പ്രായം 55. ഡെപ്യൂട്ടി രജിസ്ട്രാര്‍(പര്‍ച്ചേഴ്സ് ആന്‍ഡ് സ്റ്റോര്‍) യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രായം: 50. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ഒന്നാം ക്ളാസ്സ് ബിരുദം.പ്രായം 40. ടെക്നിക്കല്‍ അസിസ്റ്റന്റ് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ളാസ്സോടെയുള്ള ബിരുദാനന്തരബിരുദം. പ്രായം 38. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ യോഗ്യത ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം(ഇംഗ്ളീഷ് ബിരുദതലത്തില്‍ പഠിക്കണം). പ്രായം 35. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം. പ്രായം 32. ഓഫീസ് അസിസ്റ്റന്റ്(മള്‍ട്ടിസ്കില്‍) യോഗ്യത ബിരുദം/ സെക്രട്ടേറിയല്‍, കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ മൂന്നുവര്‍ഷ ഡിപ്ളോമ. പ്രായം 38. ജൂനിയര്‍ എന്‍ജിനിയര്‍(സിവില്‍, ഇലക്ട്രിക്കല്‍) ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ബിടെക്. പ്രായം 38, അറ്റന്‍ഡന്റ്(ഇലക്ട്രിക്കല്‍/പ്ളംബര്‍) യോഗ്യത ഐടിഐ പ്രായം 30. ഡെപ്യൂട്ടി ലൈബ്രേറിയന്‍ യോഗ്യര ലൈബ്രറി സയന്‍സിലൊ ഇന്‍ഫര്‍മേഷന്‍ സയന്‍സിലൊ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, പിഎച്ച്ഡി. പ്രായം 45. വിശദവിവരത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനും www.iisertvm.ac.in കാണുക. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 24. ഓണ്‍ലൈന്‍ പ്രിന്റ് ഔട്ടെടുത്ത് അനുബന്ധരേഖകള്‍ സഹിതം 30നുള്ളില്‍ രജിസ്ട്രേഡായോ തപാലായോ ഠവല -The Registrar, IISER TVM, Maruthamala P O, Vithura, Thiruvananthapuram – 695551 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

പ്രധാന വാർത്തകൾ
 Top