21 September Monday

നബാര്‍ഡ് കണ്‍സല്‍ട്ടന്‍സിയില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

നബാര്‍ഡ് കണ്‍സല്‍ട്ടന്‍സി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. പഞ്ചാബില്‍ സോഷ്യല്‍ സയന്റിസ്റ്റ് കം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കം ഡോക്യുമെന്റേഷന്‍ സ്പെഷ്യലിസ്റ്റ്- 01, നാച്യുറല്‍ റിസോഴ്സ്/ വാട്ടര്‍ റിസോഴ്സ് മാനേജ്മെന്റ് എക്സ്പേര്‍ട്- 01, പ്രോജക്ട് അസിസ്റ്റന്റ്- 05 എന്നിങ്ങനെ ഒഴിവുണ്ട്. സോഷ്യല്‍ സയന്റിസ്റ്റ് കം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കം ഡോക്യുമെന്റേഷന്‍ സ്പെഷ്യലിസ്റ്റ്, നാച്ചുറല്‍ റിസോഴ്സ്/ വാട്ടര്‍ റിസോഴ്സ് മാനേജ്മെന്റ് എക്സ്പേര്‍ട് തസ്തികകളുടെ യോഗ്യത ബിരുദാനന്തര ബിരുദമാണ്. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ യോഗ്യത ബിരുദം / ഡിപ്ളോമക്കാര്‍ക്കും (സിവില്‍/ അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/ അഗ്രികള്‍ചര്‍/ ഹോര്‍ട്ടികള്‍ചര്‍/ സോഷ്യല്‍വര്‍ക്ക്) അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 6.
 ട്രൈബല്‍ ഡവലപ്മെന്റ് പ്രോജക്ടില്‍ 'മോണിറ്ററിങ്, ഇവാല്വേഷന്‍ ആന്‍ഡ് ഡോക്യുമെന്റേഷന്‍' വിഭാഗത്തില്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍- 01, സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍- 20, എന്യൂമറേറ്റര്‍- 61 എന്നിങ്ങനെ ഒഴിവുണ്ട്. നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് യോഗ്യത 55ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. മുംബൈയിലാണ് നിയമനം. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ക്ക് യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം. എന്യൂമറേറ്റര്‍ യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദം/ ഡിപ്ളോമ അല്ലെങ്കില്‍ തത്തുല്യം. ഇരുതസ്തികയിലും കേരളമുള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 10. ഓരോ തസ്തികയുടെയും അപേക്ഷിക്കാനുള്ള ഉയര്‍ന്നപ്രായം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയവ സംബന്ധിച്ച് വിശദവിവരംhttp://www.nabcons.com/Recruitmentല്‍ ലഭിക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top