27 February Thursday

ഓറിയന്റല്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2016

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 117 ഒഴിവ്.

ചീഫ് മാനേജര്‍: റിസ്ക് മാനേജ്മെന്റ്: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. ഫിനാന്‍സ്/ബാങ്കിങ്/റിസ്ക് മാനേജ്മെന്റില്‍ എംബിഎ അല്ലെങ്കില്‍ സിഎ. അല്ലെങ്കില്‍ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/എക്കണോമിക്സില്‍ പിജി അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ബിടെക്. പൊതുമേഖല/സ്വകാര്യമേഖല ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ജോലിപരിചയം.

മാനേജര്‍–ഐടി: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഐടി/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ എംസിഎ. രണ്ടുവര്‍ഷ ജോലിപരിചയം.

മാനേജര്‍–ഫോറക്സ്: കൊമേഴ്സ്/മാത്തമാറ്റിക്സ്/എക്കണോമിക്സില്‍ ബിരുദം/പിജി. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ രണ്ടുവര്‍ഷ ജോലിപരിചയം.
മാനേജര്‍ ഡെബ്റ്റ്/ഇക്വിറ്റി: കൊമേഴ്സ്/മാത്തമാറ്റിക്സ്/എക്കണോമിക്സില്‍ ബിരുദം/പിജി. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ രണ്ടുവര്‍ഷ ജോലിപരിചയം.
മാനേജര്‍–ലോ: എല്‍എല്‍ബി. ബാങ്കുകളിലോ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലോ നിയമവകുപ്പില്‍ ഒരുവര്‍ഷ ജോലി പരിചയം.
മാനേജര്‍–സിഎ: സിഎ ഫൈനല്‍ പരീക്ഷ പാസാകണം. പരീക്ഷ ആദ്യ ചാന്‍സില്‍ പാസായവര്‍ക്ക് മുന്‍പരിചയം ആവശ്യമില്ല. അല്ലാത്തവര്‍ക്ക് ഒരുവര്‍ഷ ജോലിപരിചയം വേണം.
മാനേജര്‍–സെക്യൂരിറ്റി: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കേന്ദ്ര പൊലീസ് സേനകളിലോ ഓഫീസര്‍/ഡിവൈഎസ്പി റാങ്കിലോ അഞ്ചുവര്‍ഷ ജോലിപരിചയം.
സെക്യൂരിറ്റി ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. സൈനികവിഭാഗങ്ങളിലോ കേന്ദ്ര പൊലീസ്സേനകളിലോ ഓഫീസര്‍/ഡിവൈഎസ്പി റാങ്കില്‍ കുറയാതെ മൂന്നവര്‍ഷം ജോലി പരിചയം.
ഫയര്‍ ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നാഗ്പുരിലെ ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ സബ് ഓഫീസര്‍ കോഴ്സ് പാസാകണം. മൂന്നുവര്‍ഷ ജോലിപരിചയം.
www.obcindia.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  13വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. എസ്സി/എസ്ടിക്ക് 50 രൂപ.

പ്രധാന വാർത്തകൾ
 Top