05 December Thursday

71 സബ് ഏരിയ എച്ച്ക്യു നോർത്തേൺ കമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള 71 സബ് ഏരിയ എച്ച്ക്യു നോർത്തേൺ കമാൻഡിൽ ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. ലോവർഡിവിഷൻ ക്ലർക്ക് തസ്തികയിലൊഴികെ മറ്റുതസ്തികകളിൽ പുരുഷന്മാർക്കാണ് അവസരം. ലോവർഡിവിഷൻ ക്ലർക്ക്  യോഗ്യത പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് വേഗം. പ്രായം 18‐25. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഹെവി വെഹിക്കിൾ സിവിൽ ഡ്രൈവിങ് ലൈസൻസ്. രണ്ടുവർഷം പ്രവൃത്തി പരിചയം. പ്രായം 18‐27.
വെഹിക്കിൾ മെക്കാനിക് യോഗ്യത പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. ടൂൾസ് ആൻഡ് വെഹിക്കിൾസ് പേരുകളും നമ്പറുകളും ഇംഗ്ലീഷിലും ഹിന്ദിയിലും വായിക്കാൻ അറിയണം. സമാന ട്രേഡിൽ ഒരുവർഷത്തെ പരിചയം വേണം. പ്രായം 18‐25. ക്ലീനർ, ചൗക്കിദാർ/ക്യംപ് ഗാർഡ്, സഫായ്വാല, ലേബർ, ഫയർമാൻ, കുക്ക്, ലാബ് അസിസ്റ്റന്റ് തസ്തികകളിലെല്ലാം യോഗ്യത പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം. സമാന ട്രേഡിൽ പ്രാവീണ്യം വേണം. പ്രായം 18‐25. എഴുത്തുപരീക്ഷ, സ്കിൽ/ പ്രാക്ടിക്കൽ പരീക്ഷ, ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോറത്തിന്റെ മാതൃക, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം എംപ്ലോയ്മെന്റ് ന്യൂസ് 2018 ജനുവരി 27‐ ഫെബ്രുവരി രണ്ട് ലക്കം. അപേക്ഷ സ്വന്തം കൈപ്പടയിൽ തയ്യാറാക്കണം.

പ്രധാന വാർത്തകൾ
 Top