25 February Thursday

സൌത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ സ്പോര്‍ട്സ് ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

സൌത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഗ്രൂപ്പ് സി തസ്തികകളില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ (ഓപ്പണ്‍ അഡ്വര്‍ടൈസ്മെന്റ്,  Employment Notice No. SCR/P-HQ/129/sports/2017-18)   12 വിഭാഗങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. 21 ഒഴിവാണുള്ളത്. അത്ലറ്റിക്സ്-മെന്‍: 03 , അത്ലറ്റിക്സ്-വുമണ്‍-04 , ബാഡ്മിന്റണ്‍(വുമണ്‍)- 01, ബാസ്കറ്റ്ബോള്‍(മെന്‍)- 02,   ബോക്സിങ്(മെന്‍)- 01, ഹാന്‍ഡ് ബോള്‍(വുമണ്‍)- 02, ഖൊ-ഖൊ(മെന്‍)- 01, ടെന്നീസ് (മെന്‍)- 01, വോളിബോള്‍(മെന്‍)-02, വോളിബോള്‍ (വുമണ്‍)- 01, വെയ്റ്റ്ലിഫ്റ്റിങ്(മെന്‍)- 02, ഹോക്കി(മെന്‍)- 01 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പത്താം ക്ളാസ് വിജയം/ഐടിഐ (ജിപി1900/)/ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യം(ജിപി1900/2000) പ്രായം: 18-25. സ്പോര്‍ട്സ് യോഗ്യത സംബന്ധിച്ച് വിശദവിവരം website ല്‍ ലഭിക്കും.  അപേക്ഷാ ഫീസ് 500 രൂപയാണ്.  ട്രയല്‍, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം The Senior Personnel Officer(Recruitment),-Room No 416, Office of the Chief Personnel Officer, 4th floor, Rail Nilayam Secunderabad-500025(Telangana) എന്ന വിലാസത്തില്‍ ഡിസംബര്‍ 27നകം തപാലായി (ബിസിനസ്/ രജിസ്ട്രേഡ്) ലഭിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരവും http://www.scr.indi anrailways.gov.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top