05 December Thursday

പേഴ്സണല്‍ അസിസ്റ്റന്റ് - ഗ്രേഡ് രണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കേരള ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്-) ടു ജഡ്ജ് തസ്തികയില്‍ എന്‍സിഎ ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നമ്പര്‍ 28/2017 (അഞ്ചാമത് എന്‍സിഎ നോട്ടിഫിക്കേഷന്‍, 25/03/2009- 09/03/2011), എസ്ടി-01. റിക്രൂട്ട്മെന്റ് നമ്പര്‍ 29/2017 (അഞ്ചാമത് എന്‍സിഎ നോട്ടിഫിക്കേഷന്‍, 24/10/2011- 07/02/2013), എസ്സി-01, റിക്രൂട്ട്മെന്റ് നമ്പര്‍ 30/2017(ഒന്നാം എന്‍സിഎ നോട്ടിഫിക്കേഷന്‍, 01/09/2014- 31/08/2017), ലത്തീന്‍ കത്തോലിക് ആംഗ്ളോ ഇന്ത്യന്‍- 01, എസ്സി- 02, മുസ്ളിം- 03 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷാ ഫീസ് 300 രൂപ. എസ്സി/എസ്ടി/ തൊഴില്‍രഹിതരായ അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസടയ്ക്കേണ്ട അവസാന തിയതി ജനുവരി അഞ്ച്. രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. അവസാന തിയതി ജനുവരി 15. വിശദവിവരം www.hckrecruitment.nic.in ല്‍.

പ്രധാന വാർത്തകൾ
 Top