16 August Tuesday

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിഎ

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

സാമൂഹ്യശാസ്ത്ര പഠനമേഖലയില്‍ ടിസ്സിനെ (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്) വെല്ലുന്ന മറ്റൊരു സ്ഥാപനം ഇന്ത്യയില്‍ വേറെയില്ല. 1936ല്‍ ആണ് ഈ വിശ്രുതകേന്ദ്രം സ്ഥാപിതമായത്. 1930 ലെ കടുത്തക്ഷാമം വരുത്തിവച്ച ദുരിതങ്ങളാണ് സമൂഹ്യശാസ്ത്ര പഠനമേഖലയില്‍ ഗൌരവമേറിയ ഇടപെടല്‍ ആവശ്യമാണെന്ന് ടാറ്റാ ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയത്. ദാരിദ്യ്രം, അനാഥത്വം തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ തികച്ചും ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമുകളാണ് ടിസ്സില്‍ ഉള്ളത്. 1964ല്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷന്‍ ഡീംഡ് യൂനിവേഴ്സിറ്റിയായി അംഗീകരിച്ച ടിസ്സ് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.


ബിഎ ഡിഗ്രി പ്രോഗ്രാം
ടിസ്സില്‍ ബിഎ, എംഎ പ്രോഗ്രാം ആയിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇത് അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമായിരുന്നു. 2018-19 അക്കാദമിക് വര്‍ഷത്തോടുകൂടി ഈ പ്രോഗ്രാം അവസാനിച്ചു. ബിഎ സോഷ്യല്‍ സയന്‍സ് എന്ന മൂന്ന് വര്‍ഷ ബിരുദകോഴ്സ് പുതുതായി ആരംഭിക്കുകയാണ്. ഈ പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. ഹൈദരാബാദ്, ഗുവാഹത്തി, തുള്‍ജാപൂര്‍ ക്യാമ്പസുകളില്‍ ബിഎ സോഷ്യല്‍ സയന്‍സസ് കോഴ്സുകളാണുള്ളത്. ഓരോ സെന്ററിലേക്കും 60 കുട്ടികളെ വീതമാണ് പ്രവേശിപ്പിക്കുക. തുള്‍ജാപൂര്‍ സെന്ററില്‍ സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡവലപ്മെന്റ് എന്ന വിഷയത്തില്‍ ബിഎ ഓണേഴ്സ് ഡിഗ്രിയുമുണ്ട്. 40 പേര്‍ക്കാണ് പ്രവേശനം.


യോഗ്യത
പ്ളസ്ടു ആണ് അടിസ്ഥാന യോഗ്യത, ഇപ്പോള്‍ പ്ളസ്ടുവിന് പഠിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാം. അഡ്മിഷന്‍ സമയമാകുമ്പോഴേക്കും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 2018 മെയ് അഞ്ചിന് ന് 23 വയസ്സോ അതില്‍ കുറവോ ആയിരിക്കണം പ്രായം.


ടിസ്സ് ബാറ്റ് 2018
ടിസ്സ് ബാച്ചിലേഴ്സ് അഡ്മിഷന്‍ ടെസ്റ്റ് (ടിസ്സ്- ബാറ്റ്) എന്നാണ് പ്രവേശന പരീക്ഷയുടെ പേര് 2018 മെയ് അഞ്ചിനാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പ്രവേശനകേന്ദ്രം. രണ്ട് ഭാഗങ്ങളായാണ് പരീക്ഷ. പാര്‍ട്ട് എ യില്‍ 60 മിനിറ്റ് നീളുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വസ്റ്റ്യനുകളായിരിക്കുമുണ്ടാവുക. കറന്റ അഫയേഴ്സ്, സോഷ്യല്‍ അവയര്‍നസ്, അനലറ്റിക്കല്‍ റീസണിങ് മുതലായ വിഷയങ്ങളില്‍നിന്നാകും ചോദ്യങ്ങള്‍. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്.
പാര്‍ട്് ബിയില്‍ വിവരണാത്മക ചോദ്യങ്ങളാണുള്ളത്. 40 മാര്‍ക്കിന്റെ രണ്ട്  ചോദ്യങ്ങള്‍ 30 മിനിറ്റ് കൊണ്ടെഴുതണം. രണ്ട് ഭാഗങ്ങള്‍ക്കും പ്രത്യേക കട്ട് ഓഫ് മാര്‍ക്കുണ്ടാകും. അതുകൊണ്ട്  രണ്ടും നിര്‍ബന്ധമായി എഴുതുകയും വിജയിക്കുകയും വേണം. എന്‍ട്രന്‍സ് പരീക്ഷയുടെ ഒരു മാസം മുന്‍പ്് മാതൃകാചോദ്യം സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. എന്‍ട്രന്‍സ് ടെസ്റ്റിന് ശേഷം ഇന്‍ര്‍വ്യു ഉണ്ടാകില്ല


സുപ്രധാന തിയതികള്‍
2017 ഒക്ടോബര്‍ 24 ന് അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ പുറത്ത് വന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2018 മാര്‍ച്ച് 19. 2018 മാര്‍ച്ച് 27, 28 തിയതികളില്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാം. 2018 മെയ്് അഞ്ചിന്് പകല്‍ രണ്ടിനും വൈകിട്ട് നാലിനുമിടയിലാണ് പരീക്ഷ. 2018 മെയ് 25 ന് ഫലം പ്രഖ്യാപിക്കും.


സംവരണം
താഴെ പറയും പ്രകാരമാണ് ആകെ സീറ്റില്‍ ഓരോ വിഭാഗങ്ങള്‍ക്കുമായി നല്‍കിയിരിക്കുന്ന സംവരണം.
പട്ടികജാതി- 15%
പട്ടികവര്‍ഗം- 7%
ഒബിസി- 27%
ബാച്ചിലേഴ്സ് അഡ്മിഷന്‍ ടെസ്റ്റിന്റെ വിശദമായ സിലബസ്് സൈറ്റില്‍ ലഭ്യമാണ്. ടിസ്സിലെ ബിരുദപഠനം അക്കാദമിക് തലത്തില്‍ ആഴമേറിയ ജ്ഞാനം ഉറപ്പുനല്‍കുന്നു. അതിലുപരി സമഗ്രതയുള്ള വ്യക്തിത്വവും വിശാലവീക്ഷണവും ഈ ക്യാമ്പസ് ഒരു വിദ്യാര്‍ഥിക്ക് വാഗ്ദാനം നല്‍കുന്നുണ്ട്.   
ഉന്നതപഠനസാധ്യതകളും ഉയര്‍ന്ന തൊഴില്‍ സാധ്യതയുമാണ് ടിസ്സ് പ്രോഗ്രാമുകളുടെ പ്രത്യേകത. ലോകത്തിലെ  മികച്ച അധ്യാപകര്‍ ടിസ്സിന്റെ പ്രത്യേകതയാണ്. കേരള പ്ളാനിങ് കമീഷന്‍ അംഗങ്ങളായ ഡോ. ടി ജയരാമന്‍, ഡോ. രാംകുമാര്‍ എന്നിവര്‍ ടിസ്സിലെ വിദഗ്ധരായ അധ്യാപകരായിരുന്നു. ചിട്ടയായ പഠനത്തിലൂടെ ടിസ്സ് ബാറ്റ് വിജയിക്കാന്‍ കഴിയുമെന്നുറപ്പാണ്. കേരളത്തിലെ കൂടുതല്‍ കുട്ടികള്‍ ടിസ്സിലെത്തിച്ചേരുന്നത് നമുക്ക് അഭിമാനകരമാണ്.
(അടുത്ത ലക്കം ടിസ്സിലെ ബിരുദാനന്തര
ബിരുദ പ്രോഗ്രാമുകളെക്കുറിച്ച്)

സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ്
ഓഫീസറുമാണ് ലേഖകന്‍. 0496 2615500
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top