25 September Friday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റിന്റെ ഒഴിവുണ്ട്. യോഗ്യത: എംടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയം. ഉയര്‍ന്ന പ്രായം 28. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 18 ന് രാവിലെ പത്തിന് സിപിഎസ്ഇ കമ്മിറ്റി റൂം ഐഐടി ഡല്‍ഹി. വിശദവിവരം www.iitd.ac.in ല്‍
സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയില്‍ ജൂനിയര്‍/ സീനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവുണ്ട്. ബോട്ടണിയില്‍ മൂന്നും കെമിസ്ട്രിയില്‍ രണ്ടും ഒഴിവാണുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 35ല്‍കവിയരുത്. ഇന്റര്‍വ്യു ഡിസംബര്‍ ഒമ്പത് രാവിലെ 9.30. സ്ഥലം: central Council for Research in Homeopathy, 61-65, Institutional Area, Opposite D-block, Janakpuri, New Delhi-1110058, ഫോണ്‍: 011 28524415. വിശദവിവരം www.ccrhindia.nic.in ല്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top