27 May Wednesday

എഐഐഎംഎസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017


ജോഡ്പൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 22 തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുണ്ട്. ആകെ 34 ഒഴിവാണുള്ളത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രൂപ്പ് എ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രൂപ്പ് ബി, അക്കൌണ്ട്സ് ഓഫീസര്‍ ഗ്രൂപ്പ് എ, അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസര്‍ ഗ്രൂപ്പ് ബി, ഓഡിയോമെട്രി ടെക്നീഷ്യന്‍ (ഇഎന്‍ടി) ഗ്രൂപ്പ് ബി, ജൂനിയര്‍ റിസപ്ഷന്‍ ഓഫീസര്‍ ഗ്രൂപ്പ് ബി, അസിസ്റ്റന്റ്് കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഗ്രൂപ്പ് എ, സ്റ്റോര്‍ ഓഫീസര്‍ ഗ്രൂപ്പ് എ, സിഎസ്എസ്ഡി ഓഫീസര്‍ ഗ്രൂപ്പ് എ, സിഎസ്എസ്ഡി  സൂപ്പര്‍വൈസര്‍ ഗ്രൂപ്പ് ബി, ലോന്‍ഡറി മാനേജര്‍ ഗ്രൂപ്പ് ബി, സീനിയര്‍ സാനിറ്റേഷന്‍ ഓഫീസര്‍ ഗ്രൂപ്പ് ബി, ചീഫ് ഡയറ്റീഷ്യന്‍ ഗ്രൂപ്പ് എ, സീനിയര്‍ ഡയറ്റീഷ്യന്‍ (അസിസ്റ്റന്റ് ഫുഡ് മാനേജര്‍) ഗ്രൂപ്പ് എ, മെഡിക്കോ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍(ഗ്രേഡ്ഒന്ന് ഗ്രൂപ്പ് ബി), അസിസ്റ്റന്റ് എന്‍ജിനിയര്‍(സിവില്‍ ഗ്രൂപ്പ് ബി), ജൂനിയര്‍ എന്‍ജിനിയര്‍(സിവില്‍) ഗ്രൂപ്പ് ബി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍(ഇലക്ട്രിക്കല്‍) ഗ്രൂപ്പ് എ, ഹോസ്പിറ്റല്‍ ആര്‍ക്കിടെക്ട് ഗ്രൂപ്പ് എ, ചീഫ് ഫാര്‍മസിസ്റ്റ് ഗ്രൂപ്പ് ബി, സീനിയര്‍ ഫാര്‍മസിസ്റ്റ് ഗ്രൂപ്പ് ബി), സെക്യൂരിറ്റി ഓഫീസര്‍ ഗ്രൂപ്പ് എ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങള്‍ www.aiimsjodhpur.edu.in വിലാസം: Deputy Director(Admin), All India Institute Of Medical Sciences, Jodhpur-342005(Rajasthan).

പ്രധാന വാർത്തകൾ
 Top