27 June Monday

വ്യക്തിത്വ വികസനത്തിന്റെ വഴികള്‍

അജിത് ശങ്കര്‍Updated: Monday Sep 4, 2017

ഒരു വ്യക്തിയുടെ 'പേഴ്സണാലിറ്റി' (വ്യക്തിത്വം) വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചിന്താരീതി, ആശയങ്ങള്‍, അവബോധം, ശാരീരിക ഭാവങ്ങള്‍, വസ്ത്രധാരണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.
മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഒരു മനുഷ്യന്റെ ചിന്തകളാണ് ഭാവങ്ങളിലൂടെ പുറത്തുവരുന്നത്. അതായത് മനസ്സില്‍ നെഗറ്റീവായ ചിന്ത വച്ചു പുറത്ത് പോസിറ്റീവായ ഭാവങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളെ അത് തിരിച്ചറിയപ്പെടും.
വില്യം ജയിംസ് എന്ന വിശ്വപ്രസിദ്ധ മനഃശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ഈ യുഗത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നത് 'ഒരു മനുഷ്യന്റെ മനസ് മാറുന്നതനുസരിച്ച് അവന്റെ ജീവിതം പരിവര്‍ത്തനം ചെയ്യപ്പെടുന്നു' എന്നുള്ളതാണ്.
ഒരു വ്യക്തിയുടെ ശുഭാപ്തി വിശ്വാസത്തോടുകൂടിയുള്ള മനോഭാവം രൂപാന്തരപ്പെടുന്നതിന് നേരത്തേ സൂചിപ്പിച്ച 'സോഫ്റ്റ് സ്കില്‍സ്' അത്യന്താപേക്ഷിതമാണ്. ഇത് പ്രൈമറി ക്ളാസ്മുതല്‍ നല്‍കിയാല്‍ കുട്ടിക്ക് ആത്മവിശ്വാസവും പോസിറ്റീവായ മനോഭാവവും ഉണ്ടാകുമെന്നതില്‍ സംശയമില്ല.
വളരെ മത്സരബുദ്ധിയോടെ ജീവിക്കുന്ന ഈ യുഗത്തില്‍ ഒരു കുട്ടി എത്ര മാര്‍ക്ക് വാങ്ങണം എന്നതിനേക്കാളുപരി എങ്ങനെ ഫലപ്രദമായി നല്ല വ്യക്തിത്വത്തോടെ ജീവിക്കണം എന്നാണ് പഠിക്കേണ്ടത്. പഠനത്തിനും ജോലി നേടുന്നതിലും തൊഴില്‍മേഖലയില്‍ ഉന്നത ശ്രേണിയില്‍ എത്തുന്നതിനും സോഫ്റ്റ് സ്കില്‍സിനുള്ള പങ്ക് വിദ്യാര്‍ഥികളും യുവാക്കളും രക്ഷിതാക്കളും ഒരുപോലെ മനസ്സിലാക്കേണ്ടതാണ്.
'സോഫ്റ്റ് സ്കില്‍സ്' നിരവധി ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.
1. ആശയവിനിമയം (കമ്യൂണിക്കേഷന്‍), 2) കൂട്ടായ്മ (Team Work), 3) വ്യക്തിബന്ധങ്ങള്‍ (Inter Personal Relationship), 4) നേതൃപാടവം (Leadership), 5) പ്രശ്നപരിഹാരം (Problem Solving), 6) സമയപരിപാലനം (Time Management), 7) തീരുമാനമെടുക്കല്‍ (Decision Making), 8) തര്‍ക്ക പരിഹാരം (Conflict Resolution), 9) സൃഷ്ടിപരമായ ചിന്താഗതി (Creative Thinking), 10) മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യല്‍ (Stress Management).
ഉപരിപഠനത്തിനും തൊഴില്‍ മേഖലയിലും വിവിധ പരീക്ഷാ റൌണ്ടുകള്‍ നടത്തിയാണ് യോഗ്യരെ തെരഞ്ഞെടുക്കുന്നത്. യോഗ്യതാ പരീക്ഷാ റൌണ്ടുകളായ 1) അഭിരുചി പരീക്ഷ (Aptitude Test)), 2) ഗ്രൂപ്പ് ഡിസ്കഷന്‍, 3) ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുന്നതിന് സോഫ്റ്റ് സ്കില്‍സ് ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ്.
അറിവ് നേടുന്നതിനോടൊപ്പം വേണ്ട രീതിയില്‍ അത് പ്രകടിപ്പിക്കാനുള്ള മനോഭാവവും നൈപുണ്യവുമാണ്  നാം വികസിപ്പിച്ചെടുക്കേണ്ടത്.


(ലേഖകന്‍ തിരുവനന്തപുരം  നൈപുണ്യ വികസന പരിശീലന സ്ഥാപനമായ 'കണ്‍സോര്‍ഷ്യം ഓഫ് എക്സ്പര്‍ട്സ് (കോക്സ്) സൊല്യൂഷന്‍സിന്റെ സിഇഒയും മാനവവിഭവ ശേഷി എന്ന വിഷയത്തില്‍ വിവിധ കലാലയങ്ങളില്‍ വിസിറ്റിങ് പ്രൊഫസറുമാണ്). 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top