2023 ലെ അഗ്രിക്കൾച്ചറൽ റിസർച്ച് സർവീസസ് പരീക്ഷയ്‌ക്ക് അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് (എഎസ്‌ആർബി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 260 ഒഴിവുണ്ട്. യോഗ്യത പിഎച്ച്‌ഡി. പരീക്ഷ രാജ്യത്തെ 19 കേന്ദ്രങ്ങളിൽ ഒക്‌ടോബർ/ നവംബർ മാസങ്ങളിൽ പരീക്ഷ നടക്കും.കേരളത്തിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് ബംഗളൂരു, കോയമ്പത്തൂർ എന്നിവയാണ് അടുത്തുള്ള കേന്ദ്രം. അംഗീകൃത സർവകലാശാലയിൽനിന്നുള്ള പിഎച്ച്‌ഡിയാണ് യോഗ്യത. പ്രായം: 21–-34. ജൂലൈ അഞ്ച് മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 26.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..