12 November Tuesday

ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻമേറ്റ് (ഗ്രൂപ്പ് സി ഇൻഡസ്ട്രിയൽ) തസ്തികയിൽ 554 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ്മാൻമേറ്റ് (ഗ്രൂപ്പ് സി ഇൻഡസ്ട്രിയൽ) തസ്തികയിൽ 554 ഒഴിവുണ്ട്. വിശാഖപട്ടണത്തെ ഈസ്റ്റേൺ നാവൽ കമാൻഡ് ആസ്ഥാനത്ത് 46, മുംബൈയിലെ വെസ്റ്റേൺ നാവൽ കമാൻഡ് ആസ്ഥാനത്ത് 502, കൊച്ചിയിലെ സതേൺ നാവൽ കമാൻഡ് ആസ്ഥാനത്ത് 06 ഒഴിവുകളാണുള്ളത്. യോഗ്യത പത്താം ക്ലാസ്സും ഐടിഐയും. പ്രായം 18‐25. 2019 മാർച്ച് 15 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ  പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ് ഉൾപ്പെടെ ആകെ നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 15. വിദശവിവരം website ൽ

 


പ്രധാന വാർത്തകൾ
 Top