25 October Monday

ശ്രീനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

ശ്രീനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ 76 ഒഴിവുണ്ട്. കെമിക്കൽ എൻജിനിയറിങ്, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്,ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ്സ്, ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലാണ് ഒഴിവ്.http://nitsrierecruit.mastersofterp.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 20. അപേക്ഷാഫോറം പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്  സഹിതം Registrar, National Institute of Technology Srinagar, Hazratbal Srinagar 190006  എന്ന വിലാസത്തിൽ സ്പീഡ്പോസ്റ്റായോ രജിസ്ട്രേഡായോ ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30 നകം ലഭിക്കണം. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top