24 November Tuesday

എൽഐസിയിൽ 590 അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ 590 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. ജനറലിസ്റ്റ് 350, ഐടി 150, സിഎ 50, ആക്ച്യൂറിയൽ 30, രാജഭാഷ 10 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി മാർച്ച് 22. ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. ജനറലിസ്റ്റ് യോഗ്യത ബിരുദം. ഐടി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്/ഐടി/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ എംസിഎ/ എംഎസ്സി(കംപ്യുട്ടർ സയൻസ്), ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത ചാർട്ടേഡ് അക്കൗണ്ടൻസിയിൽ അവസാന വർഷ പരീക്ഷ ജയിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ അസോസിയറ്റ് മെംബറാകണം. ആക്ച്യൂറിയൽ യോഗ്യത ബിരുദം. രാജഭാഷ യോഗ്യത ഹിന്ദിയിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരുവിഷയമായി പഠിക്കണം.അല്ലെങ്കിൽ സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം.  ബിരുദതലത്തിൽ ഹിന്ദിയും ഇംഗ്ലീഷും പഠിക്കണം. പ്രായം 21‐30. 2019 മാർച്ച് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഇന്റർവ്യുവിന് ഹാജരാക്കണം.https://www.licindia.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 22.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top