ഡൽഹി ഹൈക്കോടതിയിൽ സീനിയർ പേഴ്സണൽ അസിസ്റ്റന്റിന്റെ (ഗ്രൂപ്പ് ബി തസ്തിക) 57 (ജനറൽ 23, ഒബിസി 19, എസ് സി 10, എസ്‌ടി 05) ഒഴിവുണ്ട്. യോഗ്യത ബിരുദം. ഷോർട്ഹാൻഡ്(ഇംഗ്ലീഷ്) 110 , ടൈപ്പ്റൈറ്റിങ് 40 (ഇംഗ്ലീഷ്) വേഗത വേണം. കംപ്യൂട്ടറിൽ അറിവ് വേണം. പ്രായം 18‐32. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. പ്രിലിമിനറി(ഒബ്ജക്ടീവ്), മെയിൻ(ഡിസ്ക്രിപ്റ്റീവ്), ഇംഗ്ലീഷ് ഷോർട് ഹാൻഡ് ടെസ്റ്റ്, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷാമാധ്യമം ഇംഗ്ലീഷാണ്. അപേക്ഷാഫീസ് 300രൂപ. എസ്‌സി/എസ്‌ടി /ഭിന്നശേഷിക്കാർക്ക് 150 രൂപ. www.delhihighcourt.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 15 ന് തുടങ്ങും. അവസാന തിയതി മാർച്ച് 07. വിശദവിവരം website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..