26 June Wednesday

പിഎസ്‌സി വിജ്ഞാപനത്തിൽ ഭേദഗതി

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ) തസ്തികയിലേക്ക് 2018 ഡിസംബർ 29ന്  232/18, 233/18, 234/18 എന്നീ കാറ്റഗറി നമ്പറുകളിൽ പിഎസ്‌സി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി. 234/18 നേരിട്ടുള്ള നിയമനം ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്ന് മാത്രം (ജലസേചന വകുപ്പിലേക്കുള്ള നിയമനം) റദ്ദുചെയ്തു.   232/18 വിജ്ഞാപനം പൊതുമരാമത്തു വകുപ്പിലേക്കായി മാത്രം നിലനിർത്തി. ഇതിലെ കാറ്റഗറി III  രേഖപ്പെടുത്തൽ നീക്കി. "വകുപ്പുകൾ' വകുപ്പ് എന്നാക്കി. ഇനം 5 ലെ കുറിപ്പ് (III) നീക്കംചെയ്തു. പ്രസ്തുത വിജ്ഞാപനത്തിൽനിന്നും ജലസേചന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും നീക്കംചെയ്തു. വിജ്ഞാപനം പൊതുമരാമത്ത് വകുപ്പിന് മാത്രമായി നിലനിർത്തി. മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.

 


പ്രധാന വാർത്തകൾ
 Top