14 September Saturday

ഐഎസ്‌ആർഒയിൽ 
സയന്റിസ്‌റ്റ്‌/എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) സയന്റിസ്‌റ്റ്‌/എൻജിനിയർ ‘എസ്‌സി’ തസ്‌തികയിൽ 68 ഒഴിവുണ്ട്‌. ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ബിടെക്‌/ ബിഇ തത്തുല്യ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉദ്യോഗാർഥികൾ national career service portal ൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. ‘ഗേറ്റ്‌’ സ്‌കോർ അടിസ്ഥാനപ്പെടുത്തിയാണ്‌ തെരഞ്ഞെടുപ്പ്‌.  ബംഗളൂരു, മഹേന്ദ്രഗിരി, ഹാസൻ, അഹമ്മദാബാദ്‌, ശ്രീഹരിക്കോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാവും നിയമനം. അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്‌ www.isro.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top