28 January Saturday

എൻഎസ്‌ടിഎല്ലിൽ 63 അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഓർഗനൈസേഷന്റെ (DRDO) കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ സയൻസ്‌ ആൻഡ്‌ ടെക്‌നോളജിക്കൽ ലബോറട്ടറിയിൽ (NSTL) വിവിധ ട്രേഡുകളിലായി അപ്രന്റിസിന്റെ 63  ഒഴിവുണ്ട്‌.  ബിടെക്‌/ബിഇ, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌, ടെക്‌നീഷ്യൻ അപ്രന്റിസ്‌, ട്രേഡ്‌ അപ്രന്റിസ്‌ എന്നിവയിലാണ്‌ അവസരം. ബിടെക്‌/ബിഇ, ഡിപ്ലോമയുള്ളവർ www.mhrdnats.gov.in ലും ഐടിഐ യോഗ്യതയുള്ളവർ www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റിലും രജിസ്‌റ്റർ ചെയ്യണം. ഇ മെയിൽ മുഖേനയാണ്‌ അപേക്ഷ നൽകേണ്ടത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top