20 June Thursday

ശ്രീ ചിത്രയിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി  വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. അസോസിയറ്റ് പ്രൊഫസർ ( ഇമേജിങ് സയൻസ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ജനറൽ) 01 ഒഴിവ്. യോഗ്യത റേഡിയോ ഡയഗ്നോസിസിൽ എംഡി/ഡിഎൻബി യും കാർഡിയാക് ഇമേജിങ് ആൻഡ് വാസ്കുലാർ ഇന്റർവൻഷനൽ റേഡിയോളജിയിൽ പരിചയവും. യോഗ്യത നേടിയശേഷം അധ്യാപനത്തിലൊ ഗവേഷണത്തിലൊ ആറ് വർഷത്തെ പരിചയം. ഉയർന്ന പ്രായം 45. അസി. പ്രൊഫസർ (ന്യൂറോളജി‐ ജനറൽ) 01 ഒഴിവ്. യോഗ്യത ഡിഎം, അധ്യാപനം/ഗവേഷണം എന്നിവയിൽ പരിചയം. ഉയർന്നപ്രായം 40. സയന്റിസ്റ്റ് ഡി (മോളിക്യുലാർ ബയോളജി, ജനറൽ) 01 ഒഴിവ്. യോഗ്യത പിഎച്ച്ഡിയും അഡ്വാൻസ്ഡ് ജെനറ്റിക് ഡയഗ്നോസിസ് മെത്തേഡിലും  നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ്ങിലും എട്ട് വർഷത്തെ പരിചയവും. ഉയർന്ന പ്രായം 45. സയന്റിസ്റ്റ് ഡി (ഇമ്യൂണോളജി, ജനറൽ) 01 ഒഴിവ്. പിഎച്ച് ഡിയും ക്ലിനിക്കൽ ഓറിയന്റഡ് ഇമ്യൂൺ സിസ്റ്റം അനലിസിസിൽ എട്ട് വർഷത്തെ പരിചയവും. ഉയർന്നപ്രായം 45. സയന്റിസ്റ്റ് ഡി (ബയോസെൻസർ, ജനറൽ) 01 ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിടെക് (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ബയോമെഡിക്കൽ എൻജിനിയറിങ്)  ബയോസെൻസേഴ്സ്/ സെൻസർ ഡവലപ്മെന്റിൽ  12 വർഷത്തെ  പരിചയം അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 45. സയന്റിസ്റ്റ് ഡി (ഒപ്റ്റിക്കൽ ഡിവൈസസ്, ജനറൽ) 01 ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിടെക് (ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ബയോമെഡിക്കൽ എൻജിനിയറിങ്) ഒപ്റ്റിക്കൽ ഡിവൈസ് ഡവലപ്മെന്റ്  ആൻഡ് ബയോസെൻസേഴ്സ്/ സെൻസർ ഡവലപ്മെന്റിൽ  12 വർഷത്തെ പരിചയം. ഉയർന്ന പ്രായം 45. എൻജിനിയർ ഡി(ബയോ ഇൻഫർമാറ്റിക്സ്, ജനറൽ) 01, യോഗ്യത ഒന്നാം ക്ലാസ്സോടെ എംഎസ്സി(ബയോഇൻഫർമാറ്റിക്സ്) 12 വർഷത്തെ പരിചയവും/എംടെക്(ബയോഇൻഫർമാറ്റിക്സ്) പത്ത് വർഷത്തെ പരിചയവും/ പിഎച്ച്ഡി (ബയോ ഇൻഫർമാറ്റിക്സ്) എട്ട് വർഷത്തെ പരിചയവും. ഉയർന്ന പ്രായം 45. സയൻന്റിസ്റ്റ് സി (ബയോസെറാമിക്സ്, ജനറൽ) 01, യോഗ്യത ഒന്നാം ക്ലാസ്സോടെ മെറ്റീരിയൽ സയൻസിൽ എംടെകും നാല് വർഷത്തെ പരിചയവും/ പിഎച്ച്ഡി മെറ്റീരിയൽ സയൻസ്/കെമിസ്ട്രി രണ്ട് വർഷത്തെ പരിചയവും.ഉയർന്ന പ്രായം 35. സയന്റിസ്റ്റ് സി(ബയോളജിക്കൽ ഇവാല്യുവേഷൻ ഓഫ് മെഡിക്കൽ ഡിവൈസസ്, ജനറൽ) 01. യോഗ്യത  ഒന്നാം ക്ലസ്സോടെ എംഎസ്സി(ടോക്സികോളജി/ ഫാർമസി/ഫാർമോകോളജി/ സൂവോളജി) ആറ് വർഷത്തെ പരിചയം/പിഎച്ച്ഡിയും രണ്ട് വർഷത്തെ പരിചയവും. എൻജിനിയർ സി (പ്രിസിഷൻ ഫാബ്രിക്കേഷൻ (ഓർത്തോട്ടിക്സ് ആൻഡ് റിഹാബിലിറ്റേഷൻ, ജനറൽ ) 01, യോഗ്യത മെക്കാനിക്കൽ/ പ്രൊഡക്ഷൻ എൻജിനിയറിങിൽ ഒന്നാം ക്ലാസ്സോടെ ബിടെക്, ആറ് വർഷത്തെ പരിചയം അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 35. എൻജിനിയർ സി (സിഗ്നൽ/ഇമേജ് പ്രോസസിങ്, ജനറൽ) 01 ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിടെക്(ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ബയോമെഡിക്കൽ എൻജിനിയറിങ്) സിഗ്നൽ/ ഇമേജ് പ്രോസസിങിൽ ആറ് വർഷത്തെ പരിചയവും അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 35. എൻജിനിയർ ബി (മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ, എസ്സി) 01 ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ(ബയോമെഡിക്കൽ/ ഇലക്ട്രോണിക്സ്/ ഇനസ്ട്രുമെന്റേഷൻ എൻജിനിയറിങ്) ബിടെക്. കുറഞ്ഞത് ഒരുവർഷത്തെ പരിചയം. ഉയർന്ന പ്രായം 30. രജിസ്ട്രാർ(അക്കാഡമിക് അഫയേഴ്്സ്, ജനറൽ) 01 ഒഴിവ് പ്രതീക്ഷിക്കുന്നു. യോഗ്യത ബിരുദാനന്തരബിരുദം/എംബിഎ/ എൽഎൽബി,  സൂപ്പർവിഷനിൽ സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ(ബിരുദാനന്തര ബിരുദകോഴ്സ്, പ്രവേശനം, പരീക്ഷാനടത്തിപ്പ്, ബിരുദദാനം, സർവകലാശാല ചട്ടങ്ങൾ) 12 വർഷത്തെ പരിചയം. ഉയർന്ന പ്രായം 45. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 12. അപേക്ഷിച്ചതിന്റെ  പ്രിന്റ് അനുബന്ധരേഖകൾ സഹിതം  ഡിസംബർ 21നകം ലഭിക്കണം. വിലാസം: The Director, Sree Chitra Tirunal Institute for Medical Sciences And Technology, Medical College P O, Thiruvananthapuram695011, Kerala. . വിശദവിവരത്തിന് www.sctimst.ac.in  ഫോൺ: 0471 2524244/644.

 


പ്രധാന വാർത്തകൾ
 Top