21 July Sunday

സ്റ്റീൽ അതോറിറ്റി ഓഫ്ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി  142 ഒഴിവുണ്ട്. ഗേറ്റ്‐2019  സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മെക്കാനിക്കൽ എൻജിനിയറിങ് 66, മെറ്റലർജിക്കൽ എൻജിനിയറിങ് 7, ഇലക്ട്രിക്കൽ എൻജിനിയറിങ് 41, കെമിക്കൽ എൻജിനിയറിങ് 10, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് 15, മൈനിങ് എൻജിനിയറിങ് 3 എന്നിങ്ങനെയാണ് ഒഴിവ്. 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമാണ് കുറഞ്ഞയോഗ്യത. ഉയർന്ന പ്രായം 28. 2019 ജൂൺ 14നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള  അവസാന തിയതി ജൂൺ 14. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top