22 October Thursday

നോർതേൺ റെയിൽവേ സെൻട്രൽ ഹോസ്പിറ്റലിൽ സീനിയർ റെസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ന്യൂഡൽഹിയിലെ നോർതേൺ റെയിൽവേയുടെ സെൻട്രൽ ഹോസ്പിറ്റലിൽ സീനിയർ റെസിഡന്റ് തസ്തികയിൽ 37 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ. ഉയർന്ന പ്രായം 37. നിയമാനുസൃത ഇളവ് ലഭിക്കും. മെഡിസിൻ, ഓങ്കോളജി, റേഡിയോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ വാക് ഇൻ ഇന്റർവ്യു ജൂൺ 12നും സർജറി, ഓർത്തോപീഡിക്സ്, അനസ്തീഷ്യ, കാഷ്വാൽറ്റി വിഭാഗങ്ങളിൽ 13നും ഒഫ്താൽ മോളജി, ഒബ്സ്ട്രട്രിക്സ് ആൻഡ് ഗൈനക്, ഇഎൻടി വിഭാഗങ്ങളിൽ 14നുമാണ് ഇന്റർവ്യു. നോർതേൺ റെയിൽവേ സെൻട്രൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ പകൽ 11 വരെയാണ് ഇന്റർവ്യു. വിശദവിവരത്തിന് www.nr.indianrailways.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top