ലാസ്റ്റ്ഗ്രേഡ്സര്‍വന്റ്സ്, ഫയര്‍മാന്‍, സ്റ്റേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2017മെയ്12. www.keralapsc.gov.in വെബ്സൈറ്റിലൂടെ ജൂണ്‍ 14 വരെ അപേക്ഷിക്കാം.
സ്റ്റേഷന്‍ ഓഫീസര്‍(ട്രെയ്നി): ഫയര്‍ ആന്‍ഡ് റെസ്ക്യൂ
സര്‍വീസസ്.
കാറ്റഗറി നമ്പര്‍ 68/2017.
സയന്‍സ് ഐച്ഛികവിഷയമായി സര്‍വകലാശാലാ ബിരുദം. രസതന്ത്രം ഐച്ഛികവിഷയമായ ബിരുദത്തിനു മുന്‍ഗണന. സ്പോര്‍ട്സിലോ ഗെയിംസിലോ മികച്ച നിലവാരം തെളിയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികയോഗ്യതകളും കാഴ്ചശക്തിയും വേണം.
ഭിന്നശേഷി, വനിതാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഫയര്‍മാന്‍ ട്രെയ്നി. ഫയര്‍
ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്.
കാറ്റഗറി നമ്പര്‍ 69/2017.
പ്ളസ്ടു/തത്തുല്യ യോഗ്യത
പാസാകണം. കംപ്യൂട്ടര്‍
അപ്ളിക്കേഷനില്‍ ഡിപ്ളോമ.
വിജ്ഞാപനത്തില്‍ പറയുന്ന
ശാരീരികയോഗ്യതകളും വേണം. ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍:
കാറ്റഗറി നമ്പര്‍ 70/2017. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ്.
പ്ളസ്ടു/തത്തുല്യ യോഗ്യത പാസാകണം. ബാഡ്ജോടുകൂടിയ ഹെവി ഡ്യൂട്ടി പാസഞ്ചര്‍ വാഹനങ്ങളോ ഹെവി ഗുഡ്സ് വാഹനങ്ങളോ ഓടിക്കുന്നതിന് നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ് വേണം. വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികയോഗ്യതകളും കാഴ്ചശക്തിയും വേണം.ലാസ്റ്റ് ഗ്രേഡ്സര്‍വന്റ്സ്- വിവിധവകുപ്പുകളില്‍. കാറ്റഗറി71.2017.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഒഴിവുകള്‍.ഒഴിവുകളുടെഎണ്ണംകണക്കാക്കപ്പെട്ടിട്ടില്ല. ഏഴാംക്ളാസപാസാകണം. എന്നാല്‍ ബിരുദം നേടാന്‍ പാടില്ല. പ്രായം18-36 വയസ്സ്. 1981 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം(രണ്ടുതീയതിയും ഉള്‍പ്പെടെ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..