20 April Tuesday

മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ 502 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. മെയ്‌ 16നാണ്‌ പരീക്ഷ. കേരളത്തിൽ കൊച്ചിയാണ്‌ പരീക്ഷാകേന്ദ്രം. ഡ്രാഫ്‌റ്റ്‌സ്‌മാൻ 52, സൂപ്പർവൈസർ 450 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഡ്രാഫ്‌റ്റ്‌സ്‌മാൻ യോഗ്യത ആർക്കിടെക്‌ചറൽ അസിസ്‌റ്റന്റ്‌ഷിപ്പ്‌ ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തി പരിചയം. സൂപ്പർവൈസർ  യോഗ്യത ഇക്കണോമിക്‌സ്‌/കൊമേഴ്‌സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ബിസിനസ്‌ സ്‌റ്റഡീസ്‌/ പബ്ലിക്‌‌ അഡ്‌മിനിസ്‌ട്രേഷൻ ബിരുദാനന്തരബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ മേൽപ്പറഞ്ഞ വിഷയത്തിൽ ബിരുദവും മെറ്റീരിയൽസ്‌ മാനേജ്‌മെന്റ്‌ /വെയർഹൗസിങ് മാനേജ്‌മെന്റ്‌/പർച്ചേഴ്‌സിങ്‌/ലോജിസ്‌റ്റിക്‌സ്‌/പബ്ലിക്‌ പ്രൊക്യൂർമെന്റ്‌ ഡിപ്ലോമയും രണ്ട്‌ വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 18–-30. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 12. വിശദവിവരത്തിന് https://mes.gov.in/
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top