28 January Saturday

10 തസ്‌തികയിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

10 തസ്‌തികയിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ കേരള പിഎസ്‌സി യോഗം തീരുമാനിച്ചു. തസ്‌തികകൾ: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 132/2021).  പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 476/2020). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി (ഇസ്ലാമിക് ഹിസ്റ്ററി (കാറ്റഗറി നമ്പർ 485/2019), എച്ച്എസ്എസ്ടി (ഹിസ്റ്ററി) (കാറ്റഗറി നമ്പർ 486/2019),  എച്ച്എസ്എസ്ടി. (ഫിലോസഫി) (കാറ്റഗറി നമ്പർ 487/2019),  എച്ച്എസ്എസ്ടി (സൈക്കോളജി) (ജൂനിയർ) (കാറ്റഗറി നമ്പർ 492/2019), എച്ച്എസ്എസ്ടി. (മാത് സ്‌) –- നാലാം എൻസിഎ പട്ടികവർഗം (കാറ്റഗറി നമ്പർ 523/2021). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 384/2020). കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 31/2022). കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020). അഭിമുഖം നടത്തും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) –- ഒന്നാം എൻസിഎ–- എസ് സിസിസി (കാറ്റഗറി നമ്പർ 120/2022). പാലക്കാട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ മെയിൽ വാർഡൻ –- ഒന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 503/2021). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി(ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 191/2022). കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 193/2022). കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 74/2021). മലബാർ സിമന്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ (കാറ്റഗറി നമ്പർ 154/2020). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും കേരളത്തിലെ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 207/2021). കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ മാനേജർ (കെജി ഭവൻ)/ഗോഡൗൺ കീപ്പർ (കാറ്റഗറി നമ്പർ 62/2020), സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 63/2020). കേരള ലൈവ്‌ സ്‌റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ ലൈവ്‌ സ്‌റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 654/2021).  ഓൺലൈൻ പരീക്ഷ നടത്തും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/റിസർച്ച് ഓഫീസർ/കാർട്ടോഗ്രാഫർ–-ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 489/2021)  അർഹതാപട്ടിക പ്രസിദ്ധീകരിക്കും തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ (ഹെൽത്ത് ട്രാൻസ്പോർട്ട് സെൻട്രൽ വർക്ക്‌ ഷോപ്പ്) സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നമ്പർ 262/2021). കൊല്ലം, ആലപ്പുഴ, വയനാട്, കാസർകോട്‌ ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 369/2021). എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (പട്ടികജാതി/പട്ടികവർഗവിഭാഗത്തിൽ നിന്നുള്ള വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 670/2021).

അഭിമുഖം

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് മൈൻസ് (കാറ്റഗറി നമ്പർ 297/2021) തസ്തികയിലേക്ക്  നവംബർ 10 ന് രാവിലെ 10.15 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.  സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം രാവിലെ എട്ടിന്‌ ഹാജരാകണം. എറണാകുളം ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ ക്ലർക്ക്/കാഷ്യർ–- പാർട്ട് 2 (സൊസൈറ്റി ക്വാട്ട) ഒന്നാം എൻസിഎ മുസ്ലിം, ഒബിസി(കാറ്റഗറി നമ്പർ 586/2021, 592/2021) തസ്തികയിലേക്ക് നവംബർ നാലിന് രാവിലെ 10.15 ന് പിഎസ് സി എറണാകുളം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഒഎംആർ പരീക്ഷ പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 198/2020), ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 377/2020), കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (പാർട്ട് 1 ജനറൽ കാറ്റഗറി) പ്ലാന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 464/2021) തസ്തികകളിലേക്ക്  നവംബർ ഒന്നിന്‌ രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഭൂജല വകുപ്പിൽ സർവേയർ ഗ്രേഡ് 2 (ഹൈഡ്രോളജി ബ്രാഞ്ച്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ –- സർവേ (കാറ്റഗറി നമ്പർ 400/2021, 755/2021) എന്നീ തസ്തികകളിലേക്ക്  നവംബർ നാലിന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ എക്സ്റേ ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 379/2020) തസ്തികയിലേക്ക്  നവംബർ അഞ്ചിന് രാവിലെ 10.30 മുതൽ പകൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (ഫിറ്റിങ്) (കാറ്റഗറി നമ്പര്‍ 763/2021) തസ്തികയിലേക്ക്  നവംബര്‍ 10 ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും. 

വകുപ്പുതല പരീക്ഷ

ജൂലൈ 2022 വകുപ്പുതല പരീക്ഷാ വിജ്ഞാപന പ്രകാരം ഒക്ടോബർ 31, നവംബർ 1, 2, 3, 4 തിയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. അഭിമുഖം വനിത ശിശു വികസന വകുപ്പില്‍ കെയര്‍ ടേക്കര്‍ (പുരുഷന്‍)–- എന്‍സിഎ വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 358/2019) തസ്തികയിലേക്ക്  നവംബര്‍ 10 ന് പിഎസ് സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. 

എഴുത്തുപരീക്ഷ റദ്ദാക്കി

നിയമവകുപ്പില്‍ അസിസ്റ്റന്റ് കന്നട ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 482/2020) തസ്തികയിലേക്ക് 2022 മെയ് 17 ന് പിഎസ്‌സി നടത്തിയ എഴുത്തുപരീക്ഷ റദ്ദു ചെയ്തു. പ്രസ്തുത തസ്തികയിലേക്ക്  പുതിയ പരീക്ഷ നടത്തും. ഇതിലേക്ക് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സ്ഥിരീകരണം സമര്‍പ്പിക്കണം. പുതിയ പരീക്ഷാതീയതി, സ്ഥിരീകരണം നല്‍കേണ്ട തീയതി എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top