29 May Monday

29 തസ്തികകളിലേക്ക് PSC വിജ്ഞാപനം ഉടന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

തിരുവനന്തപുരം > വിവിധ വകുപ്പുകളിലെ 29 തസ്തികകളിലേക്ക് നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികമാറ്റം വഴി, പൊതുമരാമത്തുവകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (ആര്‍ക്കിടെക്ചറല്‍ വിങ്), മൈനിങ് ആന്‍ഡ് ജിയോളജിയില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പെര്‍ഫ്യൂഷനിസ്റ്റ്.

വാട്ടര്‍ അതോറിറ്റിയില്‍ സാനിറ്ററി കെമിസ്റ്റ്, എല്‍ഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റം വഴി), സാമൂഹ്യക്ഷേമവകുപ്പില്‍ സ്പെഷ്യല്‍ ടീച്ചര്‍ (ഹോം ഫോര്‍ മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍), വ്യവസായ പരിശീലനവകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍), വര്‍ക്ഷോപ്പ് അറ്റന്‍ഡര്‍ (ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്)- പട്ടികജാതി/പട്ടികവര്‍ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍)- പട്ടികജാതി/വര്‍ഗം, (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍)- പട്ടികവര്‍ഗം മാത്രം, (എംആര്‍എസി)- പട്ടികജാതി/പട്ടികവര്‍ഗം, (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍)- പട്ടികജാതി/പട്ടികവര്‍ഗം,  (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍)- പട്ടികവര്‍ഗംമാത്രം, (മെക്കാനിസ്റ്റ്)- പട്ടികജാതി/പട്ടികവര്‍ഗം, കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അക്കൌണ്ട്സ് ഓഫീസര്‍ (ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനില്‍ സൌണ്ട് എന്‍ജിനിയര്‍, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷനില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഫാക്ടറി), കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇയിലെ പാര്‍ട്ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം), മാനേജര്‍ ഗ്രേഡ്-4 (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), എന്‍സിസി/സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (വിമുക്തഭടന്മാരില്‍നിന്നുമാത്രം)

വിവിധ ജില്ലകള്‍, നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസില്‍ എംപ്ളോയ്മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗം), ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (പട്ടികവര്‍ഗം), കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗം), കൊല്ലം ജില്ലയില്‍ സൈനികക്ഷേമവകുപ്പില്‍ ക്ളര്‍ക്ക് (വിമുക്തഭടന്മാര്‍മാത്രം)- പട്ടികവര്‍ഗം, മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (പട്ടികജാതി/പട്ടികവര്‍ഗം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top