21 October Wednesday

ആനുകാലികം ചോദ്യം, ഉത്തരം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

1. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ്?
2. ലോക്സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട കേരളത്തില്‍നിന്നുള്ള അംഗം ആര്?
3. 2016ലെ റിയോ ഒളിമ്പിക്സില്‍ മെഡല്‍പട്ടികയില്‍ രണ്ടാംസ്ഥാനം നേടിയ രാജ്യം ഏത്?
4. 2016ലെ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയതാര്?
5. സിഖ് സമുദായത്തില്‍നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവ്യക്തിയാര്?
6. കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം ഏത്?
7. ജൂതമതക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഏത്?
8. ഇന്ത്യയില്‍ ജനസംഖ്യയില്‍ രണ്ടാംസ്ഥാനമുള്ള സംസ്ഥാനം ഏത്?
9. കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി ഏത് പേരില്‍ അറിയപ്പെടുന്നു?
10. 2016ലെ ലോക വനിതാ അത്ലറ്റിക് ചാമ്പ്യന്‍ ആര്?
11. 2016 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളി എഴുത്തുകാരന്‍ ആര്?
12. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?
13. 1973ല്‍ പി ജെ ആന്‍ര്‍ണിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ഏത്?
14. ഏത് അന്താരാഷ്ട്ര ദിനത്തിലെ സന്ദേശമാണ് ആല യീഹറ ളീൃ രവമിഴല മാറ്റത്തിനുവേണ്ടി ധീരതയോടെ എന്നത്.
15. പോക്സോ- ജീരീ നിയമം നിലവില്‍ വന്ന വര്‍ഷം ഏത്?
16. അമ്പ്കുത്തിമലയില്‍ സ്ഥിതി ചെയ്യുന്ന എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?
17. അലോക്കുമാര്‍ വര്‍മ ഏത് കുറ്റാന്വേഷണ ഏജന്‍സിയുടെ ഡയറക്ടറാണ്?
18. ഖുല്‍ന- കൊല്‍ക്കത്ത പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഏത് രാജ്യങ്ങള്‍ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?
19. 1957ല്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ മത്സ്യഗവേഷണ കേന്ദ്രം ഇകഎഠ എവിടെ സ്ഥിതിചെയുന്നു?
20. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കേരള പൊലീസ് ആവിഷ്കരിച്ച പെട്രോളിങ് സംവിധാനം ഏത് പേരില്‍ അറിയപ്പെടുന്നു.
21. അന്താരാഷ്ട്ര നാണയനിധിയുടെ ഇപ്പോഴത്തെ അധ്യക്ഷയാര്?
22. കേരള നിയമ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ ആര്?
23. 1967ല്‍ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റിന്റെ വില എത്ര രൂപയായിരുന്നു.
24. ചരക്ക് സേവന നികുതി  സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കിത്തുടങ്ങിയതെപ്പോള്‍?
25. പ്രഥമ ഒ എന്‍ വി പുരസ്കാരം നേടിയത് ആരാണ്?
26. ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരില്‍ അറിയപ്പെടുന്നു?
27. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യത്തെ നിയമലംഘന സമരം ഏതായിരുന്നു?
28. ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ പൊതുസ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു?
29. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യട്രെയിന്‍ ഏത്?
30. അഞ്ച് വളയങ്ങള്‍ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്താണ്?

ഉത്തരങ്ങള്‍
1. പോര്‍ച്ചുഗീസ്
2. സര്‍ റിച്ചാര്‍ഡ്ഹേ
3. ബ്രിട്ടണ്‍
4. സി രാധാകൃഷ്ണന്‍
5. ജെ എസ് ഖെഹര്‍
6. 1991
7. അമേരിക്ക
8. മഹാരാഷ്ട്ര
9. ബഡ്സ് സ്കൂള്‍
10. അല്‍മാസ് അയ്ന
11. പ്രഭാവര്‍മ.
12. വി പി തിവാരി
13. നിര്‍മാല്യം
14. മാര്‍ച്ച് എട്ട് വനിതാദിനം
15. 2012
16. വയനാട്
17. സിബിഐ
18. ഇന്ത്യാ-ബംഗ്ളാദേശ്
19. കൊച്ചി
20. പിങ്ക് പൊലീസ് പെട്രോള്‍
21. ക്രിസ്റ്റീന ഗാര്‍ഡെ
22. ജസ്റ്റിസ് കെ ടി തോമസ്
23. ഒരു രൂപ
24. 2017 ജൂലായ് 1
25. സുഗതകുമാരി
26. സൂര്യകിരണ്‍
27. 1917ലെ ചമ്പാരന്‍ സമരം
28. നീലം സഞ്ജീവ റെഡ്ഡി
29. മേധ.
30. വെള്ളനിറം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top