05 October Saturday

10 തസ്‌തികകളിൽ ചുരുക്കപ്പട്ടിക 
പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

വനിത ശിശുവികസന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 196/2020 ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ (വനിതകള്‍ മാത്രം), കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 301/2019 അസിസ്റ്റന്റ് പ്രൊഫസര്‍ (മ്യൂസിക്), അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ കാറ്റഗറി നമ്പര്‍ 239/2018 ട്രാന്‍സലേറ്റര്‍ (മലയാളത്തില്‍നിന്നും ഇംഗ്ലീഷിലേക്ക്), കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍ കാറ്റഗറി നമ്പർ 594/2021 സോയില്‍ സര്‍വേ ഓഫീസര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പർ 114/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (ശാലക്യതന്ത്ര), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പർ 115/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (ശല്യതന്ത്ര), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 116/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രസൂതി ആന്‍ഡ്‌ സ്‌ത്രീരോഗ), നിയമ വകുപ്പില്‍ (ഗവ. സെക്രട്ടറിയറ്റില്‍) കാറ്റഗറി നമ്പര്‍ 478/2020, 479/2020, 480/2020 ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്‌ (നേരിട്ടും തസ്തികമാറ്റം മുഖേനയും)  കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കാറ്റഗറി നമ്പര്‍ 679/2021 ഇലക്ട്രീഷ്യന്‍ ഒന്നാം എന്‍സിഎ ഒബിസി, പൊതുമരാമത്ത് വകുപ്പില്‍ (ആര്‍ക്കിടെക്ചറല്‍ വിങ്) കാറ്റഗറി നമ്പര്‍ 59/2021 ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് ഒന്ന്‌  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ടൂറിസം വകുപ്പില്‍ കാറ്റഗറി നമ്പര്‍ 326/2020 ഇലക്ട്രീഷ്യന്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 774/2021 ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍  ഒന്നാം എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ ഓണ്‍ലൈന്‍/ഒഎംആര്‍ പരീക്ഷ നടത്തും കേരള പബ്ലിക് സര്‍വീസ് കമീഷന്‍/ഗവ. സെക്രട്ടറിയറ്റ്/അഡ്വക്കറ്റ് ജനറല്‍സ് ഓഫീസ്/ലോക്കല്‍ഫണ്ട് ഓഡിറ്റ്/വിജിലന്‍സ് ട്രിബ്യൂണല്‍/സ്പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ കാറ്റഗറി നമ്പര്‍ 57/2021, 58/2021 അസിസ്റ്റന്റ്/ഓഡിറ്റര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കാറ്റഗറി നമ്പര്‍ 59/2021 അസിസ്റ്റന്റ്  അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 526/2021 സിഎസ്ആര്‍ ടെക്നീഷ്യന്‍ ഗ്രേഡ്‌ രണ്ട്‌/സ്റ്റെറിലൈസേഷന്‍ ടെക്നീഷ്യന്‍ ഗ്രേഡ്‌ രണ്ട്‌ ഒന്നാം എന്‍സിഎ ഈഴവ,  തുറമുഖ വകുപ്പില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌  രണ്ടാം എന്‍സിഎ പട്ടികജാതി (കാറ്റഗറി നമ്പർ 671/2021) അഭിമുഖം നടത്തും.  അഭിമുഖം ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 161/2020 ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) എൻസിഎ  മുസ്ലിം  ആഗസ്ത് മൂന്നിന്‌ പകൽ 11.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.  പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 404/2017 പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് രണ്ട്‌ അഭിമുഖം  ആഗസ്ത് 3, 4, 5, 10, 11, 12 തീയതികളിൽ  പിഎസ്‌സി ആസ്ഥാന ഓഫീസിൽ.  കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 488/2019 എച്ച്എസ്എസ്ടി ജേണലിസം  തസ്തികയിലേക്ക്  അഭിമുഖം ആഗസ്ത് 4, 5 തീയതികളിൽ .  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 565/2021 അസിസ്റ്റന്റ് പ്രൊഫസർ ഇൻ പാത്തോളജി (പട്ടികവർഗം) അഭിമുഖം  ആഗസ്ത് അഞ്ചിന്‌  രാവിലെ 8.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന രാവിലെ 9.30 ന്.  കേരള ക്ഷീരവികസന വകുപ്പിൽ കാറ്റഗറി നമ്പർ 487/2021  ക്ഷീരവികസന ഓഫീസർ  രണ്ടാം എൻസിഎ ധീവര  അഭിമുഖം ആഗസ്ത് 10 ന് രാവിലെ 9.30 ന് ആസ്ഥാന ഓഫീസിൽ. കേരള പബ്ലിക് സർവീസ് കമീഷനിൽ കാറ്റഗറി നമ്പർ 549/2019 സെലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം) ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട ഉദ്യോഗാർഥികളുടെ പ്രമാണപരിശോധനയും അഭിമുഖവും  ആഗസ്ത് 10 ന് രാവിലെ 10ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസിൽനടത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 231/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (ഫോറന്‍സിക് മെഡിസിന്‍) ഒന്നാം എന്‍സിഎ മുസ്ലിം  ആഗസ്ത് മൂന്നിന്‌ രാവിലെ 9.30 നും കാറ്റഗറി നമ്പര്‍ 473/2020 അസിസ്റ്റന്റ് പ്രൊഫസര്‍ (അനാട്ടമി) മൂന്ന്‌, നാല്‌  തീയതികളില്‍ രാവിലെ 9.30 നും പകൽ 12നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.   മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 770/2021 അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക്സ്)  എന്‍സിഎ എല്‍സി/എഐ അഞ്ചിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. നിയമസഭാ സെക്രട്ടറിയേറ്റില്‍ കാറ്റഗറി നമ്പര്‍ 331/2018 റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം) എന്‍സിഎ ( എല്‍സി/എഐ, 332/2018 വിശ്വകര്‍മ്മ, 333/2018 ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക്‌ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം മുഖേന ഉള്‍പ്പെട്ടവര്‍ക്ക്  ആഗസ്ത് 10 ന് രാവിലെ 10 മുതല്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.    ഒഎംആർ പരീക്ഷ മൃഗസംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ 259/2021 ഇലക്ട്രീഷ്യൻ  ആഗസ്ത് അഞ്ചിന്‌  രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  വകുപ്പുതല പരീക്ഷ ലീഗൽ അസിസ്റ്റന്റ് വകുപ്പുതല പരീക്ഷ (സ്പെഷ്യൽ ടെസ്റ്റ് ജൂലൈ 2022) വിജ്ഞാപനം 2022 ജൂലൈ 21 ന്റെ അസാധാരണ ഗസറ്റിൽ പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ആഗസ്ത് 24.  പ്രമാണപരിശോധന കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളില്‍ കാറ്റഗറി നമ്പര്‍ 44/2020 ഡ്രൈവര്‍ (ജനറല്‍) എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ  ആഗസ്ത് നാലിന്‌  പിഎസ്‌സി ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധന നടത്തും.   പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി പ്ലസ്ടുതലം വരെ യോഗ്യത ആവശ്യമായ തസ്തികകളിലേക്ക് നടത്തുന്ന ആദ്യഘട്ട ഒഎംആര്‍  പരീക്ഷ  ആഗസ്ത് ആറിന്‌ പകൽ 1.30 മുതല്‍ വൈകിട്ട്‌  3.15 വരെ നടത്തും.   വകുപ്പുതല വാചാപരീക്ഷ 2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥര്‍ക്ക്‌  വാചാ പരീക്ഷക്ക്‌ (വൈവാ വോസി)  അപേക്ഷിച്ച കോഴിക്കോട്‌ മേഖലയിലുള്ളവര്‍ക്ക്‌  ആഗസ്ത് അഞ്ചിന് രാവിലെ 9.30 ന് കോഴിക്കോട് പിഎസ്‌സി ജില്ലാ ഓഫീസിലും എറണാകുളം മേഖലയിലുള്ളവർക്ക്‌ പകൽ 11.30 ന് എറണാകുളം പിഎസ്‌സി ജില്ലാ ഓഫീസിലും  തിരുവനന്തപുരം മേഖലയിലുള്ളവർക്ക്‌ ആഗസ്ത് 25 ന് രാവിലെ 9.30 ന് തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസിലും  വാചാപരീക്ഷ നടത്തും.  30 നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട്, എറണാകുളം മേഖലകളിലെ അപേക്ഷകരും ആഗസ്ത് 20 നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലെ അപേക്ഷകരും വകുപ്പുതല വിഭാഗം ജോയിന്റ് സെക്രട്ടറിയെ അക്കാര്യം അറിയിക്കണം.  ഫോൺ: 0471 2546303.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top