05 December Thursday
പിഎസ്സി വിജ്ഞാപനം

പിഎസ്സി വനിതാ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2016

പിഎസ്സി, പൊലീസില്‍ വുമണ്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (ട്രെയ്നി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  30 ഒഴിവ്.
കാറ്റഗറി 5/2016ല്‍ നേരിട്ടുള്ള നിയമനം.

ബിരുദമാണ് യോഗ്യത. (എസ്സി/എസ്ടി ഉദ്യോഗാര്‍ഥികളില്‍ കാറ്റഗറി ഒന്നില്‍ മേല്‍പറഞ്ഞ യോഗ്യതയുള്ള വിദ്യാര്‍ഥികളുടെ അഭാവത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍മീഡിയറ്റ്/പ്രിയൂണിവേഴ്സിറ്റി പാസായ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ അവര്‍ക്ക് സംവരണംചെയ്ത ക്വോട്ടകളിലേക്കു മാത്രം പരിഗണിക്കും.
മറ്റു കാറ്റഗറികളില്‍ നിശ്ചിത യോഗ്യതയുള്ള,  പൊലീസിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള തസ്തികമാറ്റം വഴിയുള്ള നിയമനം. ഏതൊക്കെ തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും യോഗ്യതയും വിജ്ഞാപനത്തിലുണ്ട്.

ശാരീരിക യോഗ്യതകള്‍: ഉയരം 160 സെ.മീ. എസ്സി/എസ്ടിക്ക് 155 സെ.മീ. ദൂരകാഴ്ച വലതുകണ്ണ് 6/6, ഇടതുകണ്ണ് 6/6. സമീപകാഴ്ച: 0.5, 0.5. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്നപാദം എന്നിവ പാടില്ല.
കാറ്റഗറി 05/2016ല്‍ ഓപണ്‍
വിഭാഗം 20–31 വയസ്.
www.keralapsc.gov.in  വെബ്സൈറ്റിലൂടെ മാര്‍ച്ച് 30വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 ഫെബ്രുവരി 26.

പ്രധാന വാർത്തകൾ
 Top