02 June Friday

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ആന്റ് തൊറാസിക് നഴ്‌സിംഗ് കോഴ്‌സ്; പരിയാരത്ത് സ്‌പോട്ട് അഡ്‌മിഷന്‍ 8 ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 1, 2018

കണ്ണൂര്‍ >  നഴ്‌സിംഗ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കുള്ള സ്‌പെ‌ഷ്യാലിറ്റി കോഴ്‌സായ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ആന്റ് തൊറാസിക് നഴ്‌സിംഗ് കോഴ്‌സില്‍ നവംബര്‍ 8 ന് സ്‌പോട്ട് അഡ്‌മിഷന്‍ നടക്കും. രാവിലെ 11 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ ചെയര്‍മാന്റെ ചേമ്പറിലുള്ള കോണ്‍ഫറന്‍സ് ഹാളാണ് സ്‌പോട്ട് അഡ്‌മിഷന്‍ വേദി. പഠനത്തോടൊപ്പം വേതനവും ലഭിക്കുന്ന നഴ്‌സിംഗ് മേഖലയിലെ സ്‌പെഷ്യാലിറ്റി കോഴ്‌സാണിത്.

ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞ് കേരളാ നഴ്‌സസ് ആന്റ് മിഡ്‌വൈ‌ഫ്‌സ്‌ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ (കെഎന്‍എംസി) നേടിയിരിക്കണം എന്നതാണ് യോഗ്യത. ഒരുവര്‍ഷമാണ് നഴ്‌‌സിംഗ് മേഖലയിലെ ഈ സ്‌പെഷ്യാലിറ്റി കോഴ്‌‌സിന്റെ കാലയളവ്. പ്രവേശനം നേടുന്നവര്‍ക്ക് കോഴ്‌സ് കാലയളവില്‍ മാസംതോറും സ്‌റ്റൈപ്പന്റ് ലഭിക്കും.

കാര്‍ഡിയാക് മേഖലയിലെ നഴ്‌‌സിംഗ് സ്‌പെഷ്യാലിറ്റി കോഴ്‌സായതിനാല്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയാക് പ്രൊസീജറുകള്‍ നടക്കുന്ന കേന്ദ്രത്തിലൊന്നായ പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള ഹൃദയാലയയിലാണ് ഈ കോഴ്‌സിലെ ക്ലാസ് നടക്കുക. കാര്‍ഡിയാക് നഴ്‌‌സിംഗ് കെയര്‍ സംബന്ധിച്ചുള്ള വിദഗ്ദ പഠനത്തോടൊപ്പം ഈ മേഖലയില്‍ ഏറെ ജോലിസാധ്യതയുമുള്ള കോഴ്‌സാണിത്. സ്റ്റാഫ്‌നേ‌ഴ്‌സായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്‍പ്പടെ കാര്‍ഡിയാക് മേഖലയില്‍ നല്‍കുന്ന പ്രത്യേക ട്രെയിനിംഗ് കോഴ്‌സുകൂടിയാണിത്.

ഇന്ത്യന്‍ നഴ്‌‌സിംഗ് കൗണ്‍സിലിന്റേയും കേരളാ നഴ്‌സിംഗ് കൗണ്‍സിലിന്റേയും അംഗീകാരത്തോടെയുള്ളതാണ് ഒരുവര്‍ഷത്തെ ഈ സ്‌പെഷ്യാലിറ്റി കോഴ്‌സ്. www.mcpariyaram.com/ എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. 
 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top