23 August Friday

ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ psc പരീക്ഷ നവംബര്‍ 10 ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 1, 2017

തിരുവനന്തപുരം > ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ട്രെയിനി) (70/2017), പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് (469/2016) എന്നീ തസ്തികകളിലേക്ക് 2017 നവംബര്‍ 10 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എ.സി. മെക്കാനിക്ക് (112/2017) തസ്തികയ്ക്ക് 2017 നവംബര്‍ 13 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 259/2016 പ്രകാരം കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (എന്‍.സി.എ. എസ്.ടി) തസ്തികയ്ക്ക്  2017 നവംബര്‍ 17 ഉച്ചയ്ക്ക് 1.15 ന്  psc തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ പരീക്ഷ

ആരോഗ്യ  വകുപ്പ് /മുനിസിപ്പല്‍ കോമണ്‍ സര്‍വീസസ് വകുപ്പുകളിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ്2 (പാലക്കാട്), എന്‍.സിഎ.ഒ.എക്സ്. (173/17), എന്‍.സി.എ. മുസ്ളിം (174/17) എന്നീ തസ്തികകളിലേയ്ക്ക് 2017 നവംബര്‍ 14 ന് രാവിലെ 10 മുതല്‍ 12.15 വരെ തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും,  കാറ്റഗറി നമ്പര്‍ 135/2017 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയ്ക്ക് 2017 നവംബര്‍ 17 ന് രാവിലെ 10 മുതല്‍ 12.15 വരെ കോഴിക്കോട് പരീക്ഷാകേന്ദ്രത്തില്‍ വച്ചും നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.  

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 116/2016 പ്രകാരം സാമൂഹ്യനീതി വകുപ്പില്‍ പാര്‍ട്ട് ടൈം ടെയിലറിങ് ഇന്‍സ്ട്രക്ടര്‍  തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച  ഉദ്യോഗാര്‍ത്ഥികള്‍ക്കും, കാറ്റഗറി നമ്പര്‍ 212/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ്2 തസ്തികയ്ക്ക് 26.10.2017 ല്‍ പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും 2017 നവംബര്‍ 7, 8 തീയതികളില്‍  തിരുവനന്തപുരം psc . ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 
 

പ്രധാന വാർത്തകൾ
 Top