15 May Saturday

എന്‍ടിപിസിയില്‍ വനിതാ എന്‍ജിനിയർ

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

എൻടിപിസി ലിമിറ്റഡിൽ 50 വനിതാ എൻജിനിയറുടെ ഒഴിവ്. വനിതകൾക്ക് മാത്രമുള്ള സ്‌പെഷ്യൽ റിക്രൂട്ട്മെന്റാണ്. എൻജിനിയറിങ് എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് നിയമനം.
 ഇലക്ട്രിക്കൽ -22 ഒഴിവ്‌ (ജനറൽ -11, ഇഡബ്ല്യുഎസ് -2, ഒബിസി -5, എസ്‌സി 3, എസ്ടി 1), മെക്കാനിക്കൽ- 14 (ജനറൽ -8, ഇഡബ്ല്യുഎസ് -1, ഒബിസി -3, എസ്സി -1, എസ്ടി1) . 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനിയറിങ്/ടെക്നോളജി/എഎംഐഇ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥിനികൾക്കും അപേക്ഷിക്കാം.
ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്‌സ്/പവർ എൻജിനിയറിങ്.
മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനിയറിങ്.
ഇലക്ട്രോണിക്‌സ്: ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്.
ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്: ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ. ഉയർന്ന പ്രായം 27. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക. അവസാന തിയതി മെയ് ആറ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top