21 September Saturday

ദേശാഭിമാനിയിൽ പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

ദേശാഭിമാനി പത്രത്തിന്റെ വിവിധ എഡിഷനുകളിലേക്ക് പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുന്നു.മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, അസി. മാനേജർ‐ ഓൺലൈൻ സെയിൽസ് തസ്തികകളിലാണ് നിയമനം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് യോഗ്യത ബിരുദം, എംബിഎ ബിരുദധാരികൾക്ക് മുൻഗണന. മികച്ച ആശയവിനിമയശേഷി, മീഡിയ ബിസിനസിൽ അടിസ്ഥാനപരമായ അറിവ് വേണം. സീനിയർ എക്സിക്യൂട്ടീവ് യോഗ്യത ബിരുദം. എംബിഎ ബിരുദധാരികൾക്ക് മുൻഗണന. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിലൊ പരസ്യ ഏജൻസിയിലൊ രണ്ട് മുതൽ അഞ്ച് വർഷം വരെ ജോലിചെയ്ത പരിചയം. മികച്ച് ആശയവിനിമയശേഷിയും മീഡിയ മാർക്കറ്റിങിൽ അറിവും.അസി. മാനേജർ‐ ഓൺലൈൻ സെയിൽസ് യോഗ്യത ബിരുദം. എംബിഎ ബിരുദധാരികൾക്ക് മുൻഗണന. ഡിജിറ്റൽ മേഖലയിൽ അഞ്ച് വർഷമോ അതിലധികമോ ജോലിചെയ്ത പരിചയം വേണം. ഓൺലൈൻ സെയിൽസ്, മാർക്കറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട  അറിവ്. വിശദമായ ബയോഡാറ്റയും തസ്തികയുടെ പേരും സഹിതം അപേക്ഷ hr@deshabhimani.com എന്ന വിലാസത്തിൽ ഇ‐മെയിൽ ചെയ്യണം

 


പ്രധാന വാർത്തകൾ
 Top