27 June Monday

പുതുച്ചേരി ജിപ്മറിൽ അധ്യാപകർ, ക്ലർക്

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

-പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്  വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസി. പ്രൊഫസർ, ലോവർ ഡിവിഷൻ ക്ലർക് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കാരയ്ക്കൽ ക്യാമ്പസിലാണ് ഒഴിവ്. അനാട്ടമി, അനസ്തീഷ്യോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ (പിആൻഡ്എസ്എം), ഡെന്റിസ്ട്രി, ഇഎൻടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സികോളജി, മെഡിസിൻ, മൈക്രോബയോളജി, ഒബ്സ്ട്രട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പത്തോളജി, ഫാർമകോളജി, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, സ്കിൻ ആൻഡ് എസ്ടിഡി (ഡെർമറ്റോളജി), സർജറി പഠനവകുപ്പുകളിലായി 60 ഒഴിവും ലോവർ ഡിവിഷൻ ക്ലർക് 10 ഒഴിവുമുണ്ട്. മെഡിക്കൽ വിഭാഗത്തിൽ  മെഡിക്കൽ യോഗ്യതയും നോൺ മെഡിക്കൽ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയുമാണ് യോഗ്യത. ഇരുവിഭാഗങ്ങളിലും അപേക്ഷിക്കുന്നവർക്ക് നിഷ്കർഷിക്കുന്ന തൊഴിൽ പരിചയം വേണം.  എൽഡി ക്ലർക് യോഗ്യത പ്ലസ്ടുവും ടൈപിങിൽ വേഗത 35 wpm(ഇംഗ്ലീഷ്), കംപ്യൂട്ടറിൽ(35 wpm,30 wpm. വിശദവിവരത്തിന് www.jipmer.puducherry.gov.in/ www.jipmer.edu.in

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top