ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ 138 ഒഴിവുണ്ട്. സ്കെയിൽ ഒന്ന് അസിസ്റ്റന്റ് മാനേജർ ക്രെഡിറ്റ് 85 ഒഴിവ്. ബിരുദവും ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് വിഷയങ്ങളിലൊന്നിൽ രണ്ട്വർഷത്തെ പിജി. അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎഫ്എ യോഗ്യതയും വേണം. സ്കെയിൽ രണ്ട് മാനേജർ ക്രെഡിറ്റ് 15 ഒഴിവ് മാനേജർ(സെക്യൂരിറ്റി) 15, മാനേജർ ഫോറെക്സ് 10, മാനേജർ ലീഗൽ 2, മാനേജർ ഡീലർ 5, മാനേജർ റിസ്ക് മാനേജ്മെന്റ് 5 എന്നിങ്ങനെയാണ് ഒഴിവ്. സ്കെയിൽ മൂന്ന് സീനിയർ മാനേജർ റിസ്ക് മാനേജ്മെന്റ് ഒരൊഴിവ്. അസി. മാനേജർ ക്രെഡിറ്റ് ഒഴികെയുള്ള തസ്തികകളിൽ തൊഴിൽപരിചയമുള്ളവർക്കാണ് അവസരം. www.indianbank.in വഴി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..